Thursday, March 28, 2024
-Advertisements-
BUSINESSഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിൽ നിന്നും ചൈനീസ് ടെൻഡർ ഒഴിവാക്കി ഇന്ത്യൻ റെയിൽവേ

ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നതിൽ നിന്നും ചൈനീസ് ടെൻഡർ ഒഴിവാക്കി ഇന്ത്യൻ റെയിൽവേ

chanakya news
-Advertisements-

ഡൽഹി: ചൈനീസ് കമ്പനിയുമായി ചേർന്നുള്ള 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള ടെൻഡർ നടപടി റദ്ദാക്കി ഇന്ത്യൻ റെയിൽവേ. 14 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നതിന് ഭാഗമായി ആറ് കമ്പനികളെയാണ് സമീപിച്ചിരുന്നത്. എന്നാൽ ഇതിൽ ഒരു കമ്പനി ചൈനീസ് കമ്പനിയുമായി ചേർന്നുള്ള പയനിയർ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു.

തുടർന്നാണ് ടെൻഡർ നടപടിയിൽ നിന്നും ഈ കമ്പനിക്കെതിരെ ഇന്ത്യൻ റെയിൽവേ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റെയിൽവേ പുതിയ ടെൻഡർ വിളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ മേക്കിങ് ഇന്ത്യയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരിക്കും ടെൻഡർ വിളിക്കുക. ചൈനീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ആർ ആർ സി യോങ്‌ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൽ മെഡ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് 2015 ൽ സംയുക്തമായി സംരംഭം രൂപീകരിച്ചിരിക്കുന്നത്.

-Advertisements-