Saturday, April 20, 2024
-Advertisements-
KERALA NEWSഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ പിപി ചിത്തരഞ്ജൻ എംഎൽഎ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന്...

ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ പിപി ചിത്തരഞ്ജൻ എംഎൽഎ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ

chanakya news
-Advertisements-

ആലപ്പുഴ : ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ പിപി ചിത്തരഞ്ജൻ എംഎൽഎ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ. നിലവിൽ നടപടി സ്വീകരിക്കാനുള്ള നിയമമില്ലെന്നും ഇത് എംഎൽഎ യെ അറിയിച്ചതായും ഡോ. രേണു രാജ്. അറിയിച്ചു. കൂടാതെ എംഎൽഎ യുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായും കളക്ടർ വ്യക്തമാക്കി.

കണിച്ചുകുളങ്ങരയിൽ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെയാണ് അമിതവില ഈടാക്കിയെന്ന് ആരോപിച്ച് എംഎൽഎ പരാതി നൽകിയത്. അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും 184 രൂപയാണ് ഹോട്ടൽ ഈടാക്കിയത്. എന്നാൽ അമിതവിലയാണെന്ന് ആരോപിച്ച് എംഎൽഎ പണം നൽകാതെ പോകുകയായിരുന്നെന്ന് ഹോട്ടൽ ഉടമ പ്രതികരിച്ചു.

അതേസമയം തങ്ങളുടെ മുട്ടറോസ്റ്റ് സാധാരണ ഹോട്ടലുകളിൽ നിന്നും ലഭിക്കുന്നതിൽ വ്യത്യസ്തമാണെന്നും. ഉണക്കമുന്തിരി,അണ്ടിപ്പരിപ്പ് എന്നിവ ചേർത്തുണ്ടാക്കുന്നതാണെന്നും ഹോട്ടൽ ഉടമ പറയുന്നു. കൂടാതെ എല്ലാ ടേബിളിലും ഭക്ഷണ സാധനങ്ങളുടെ വിലവിവരങ്ങൾ അടങ്ങിയ മെനു കാർഡുകൾ ഉണ്ടെന്നും ഗുണനിലവാരത്തിന് അനുസരിച്ചുള്ള തുകയാണ് ഇടാക്കുന്നതെന്നും ഹോട്ടലുടമ വ്യക്തമാക്കി.

-Advertisements-