Thursday, April 18, 2024
-Advertisements-
KERALA NEWSഹോട്ടൽ മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഹോട്ടൽ മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

തൃശൂർ : ഹോട്ടൽ മുറിയിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുള്ള ഹോട്ടൽ മുറിയിൽ ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനിയായ സംഗീത (26) എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഗീതയുടെ ഭർത്താവ് സുനിൽ നടത്തുന്ന കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയോടെയാണ് സംഗീതയും റിജോയും ഹോട്ടലിൽ റൂമെടുത്തത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സുനിൽ ബുധനാഴ്ച വൈകിട്ട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സംഗീതയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഗീതയുടെ മൊബൈൽ ഫോൺ ട്രേസ് ചെയ്യുന്നതിനിടെ കെഎസ്ആർടിസി സ്റ്റാന്റിന് പരിസരത്ത് നിന്നും പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് സമീപത്തുള്ള ലോഡ്ജുകളിലും ഹോട്ടലുകളിലും പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് യുവാവിനൊപ്പം സംഗീത മുറിയെടുത്തതായി വിവരം ലഭിച്ചത്. അടഞ്ഞ് കിടക്കുകയായിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് സംഗീതയയെയും റിജോയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം വിഷം കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് കുട്ടികളുടെ മാതാവാണ് മരിച്ച സംഗീത. റിജോ അവിവാഹിതനാണ്. കുട്ടിക്കാലം മുതൽ അടുത്തറിയാവുന്നവരാണ് സംഗീതയും റിജോയും. ജീവനൊടുക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

-Advertisements-