100 ഇന്ത്യക്കാരുമായി വന്ന ഡച്ചു വിമാനം തിരിച്ചയച്ചു കേന്ദ്രസർക്കാർ

ഡച്ചിൽ നിന്നും നൂറോളം പ്രവാസികളെയും കൊണ്ട് ഇന്ത്യയിലേക്ക് തിരിച്ച വിമാനം യാത്രാമദ്ധ്യേ തിരിച്ചയച്ചു കേന്ദ്രസർക്കാർ നടപടി. കൊറോണ വൈറസിന്റെ വ്യാപ്തി കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം തിരിച്ചയച്ചത്. ആംസ്റ്റർഡാമിൽ നിന്നും ഇന്നലെ തിരിച്ച കെ എൽ എം 871 എന്ന വിമാനമാണ് തിരിച്ചയച്ചത്. ഡൽഹിയിൽ പുലർച്ചെ എത്തേണ്ട വിമാനമായിരുന്നിത്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള യാത്രാ വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുന്നേ ഡച്ചുകാരെ ഇവിടെ നിന്നും തിരിച്ചു കൊണ്ടുപോകുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നതായി പറയുന്നു.

Also Read  ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരെ പിഴചുമത്തി വിട്ടയച്ചു