100 കോടി ഹിന്ദുക്കളെ ഒതുക്കാൻ ഞങ്ങൾ 15 കോടി മുസ്ലിങ്ങൾ മതി: കൊലവിളിയുമായി വാരിസ് പത്താൻ

രാജ്യത്തെ നൂറുകോടി ഹിന്ദുക്കളെ ഭയപ്പെടുത്താനും തങ്ങൾക്ക് സ്വാതന്ത്ര്യം നേടാനും ഞങ്ങൾ 15 കോടി മുസ്ലിങ്ങൾ മതിയെന്ന് വിവാദപരാമര്ശവുമായി എ ഐ എം ഐ എം ദേശീയ നേതാവിന്റെ പ്രസ്താവന. ഓൾ ഇന്ത്യ മസ്ജിദ് ഇ ഇത്തിഹാദുൽ മുസ്ലിമിൻ പാർട്ടിയുടെ മുൻ എം എൽ എയും നേതാവുമായ വാരിസ് പത്താനാണ് ഇത്തരം പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ വിഡിയോയിൽ പറയുന്നത് ഈ രാജ്യത്ത് തങ്ങൾക്ക് സ്വാതന്ത്ര്യം തന്നില്ലെങ്കിൽ അത് നേടിയെടുക്കാൻ സമയമായി, നൂറു കോടി ഹിന്ദുക്കളെ ഒതുക്കാൻ ഞങ്ങൾ 15 കോടി മുസ്ലിങ്ങൾ മാത്രം മതി. തങ്ങൾ ഒറ്റക്കെട്ടാണ് അതിൽ രാജ്യത്തെ ഹിന്ദുക്കൾ ഭയക്കുന്നു. കൂടാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ നമ്മൾ സ്ത്രീകൾക്ക് പിറകിൽ ഒളിക്കുന്നവരാണെന്നു പറഞ്ഞു നമ്മളെ കളിയാക്കുന്നു. ഇപ്പോൾ പുറത്ത് പെൺസിംഹങ്ങൾ മാത്രമാണ് ഇറങ്ങിയിരിക്കുന്നത്.

Advertisements

ആൺ സിംഹങ്ങൾ കൂടി ഇറങ്ങിയാൽ എന്താണ് സ്ഥിതിയെന്ന് നിങ്ങൾ ആലോചിക്കണം. ഞങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ എന്താകുമെന്ന് നിങ്ങൾ ഓർത്തു നോക്കുക.. എന്നാണ് വാരിസ് പത്താൻ ഹിന്ദുക്കൾക്കെതിരെ കടുത്ത ശബ്ദത്തിൽ പറഞ്ഞത്.

Advertisements

- Advertisement -
Latest news
POPPULAR NEWS