Friday, March 29, 2024
-Advertisements-
KERALA NEWS105 മത്തെ വയസിൽ കോവിഡിനെ അതിജീവിച്ച അസ്മ ബീബിയ്ക്ക് പറയാനുള്ളത്, പേടിയൊന്നുംവേണ്ട ഇപ്പോളും ഞാൻ ആരോഗ്യവതിയാണ്

105 മത്തെ വയസിൽ കോവിഡിനെ അതിജീവിച്ച അസ്മ ബീബിയ്ക്ക് പറയാനുള്ളത്, പേടിയൊന്നുംവേണ്ട ഇപ്പോളും ഞാൻ ആരോഗ്യവതിയാണ്

chanakya news
-Advertisements-

കൊല്ലം: കോവിഡ് വൈറസിനെ അതിജീവിച്ച 105 വയസുകാരിയായ അസ്മ ബീബി പറയുന്നു ഇപ്പോഴും ഞാൻ ആരോഗ്യവതിയാണെന്നും പേടിക്കേണ്ടെന്നും. അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് 105 വയസുകാരിയായ ഈ ഉമ്മ. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഹോസ്പിറ്റൽ അധികൃതർക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാൽ പരിചരണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കുകയായിരുന്നു.

കോവിഡ് മഹാമാരിക്കെതിരെയുള്ള ഒമ്പത് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ പത്താംനാൾ അസ്മാ ബീബിയെ ഡിസ്ചാർജ് ചെയ്യുകയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പേടിക്കാനൊന്നുമില്ലെന്നും ഭക്ഷണമൊക്കെ നല്ല രീതിയിൽ കഴിക്കണമെന്നുമാണ് അസ്മാ ബീവിക്ക് ഈ അവസരത്തിൽ എല്ലാവരോടും പറയാനുള്ളത്.

-Advertisements-