Monday, June 24, 2024
-Advertisements-
NATIONAL NEWSBengaluru Newsവിവാഹ വിരുന്നിനിടെ ലിക്വിഡ് നൈട്രജൻ കലർത്തിയ സ്‌മോക്കി പാൻ കഴിച്ചതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയുടെ വയറിനകത്ത് സുഷിരം...

വിവാഹ വിരുന്നിനിടെ ലിക്വിഡ് നൈട്രജൻ കലർത്തിയ സ്‌മോക്കി പാൻ കഴിച്ചതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയുടെ വയറിനകത്ത് സുഷിരം രൂപപെട്ടതായി കണ്ടെത്തി

chanakya news

ബംഗളൂരു : വിവാഹ വിരുന്നിനിടെ ലിക്വിഡ് നൈട്രജൻ കലർത്തിയ സ്‌മോക്കി പാൻ കഴിച്ചതിനെ തുടർന്ന് ഇരുപത്തിയൊന്നുകാരിയുടെ വയറിനകത്ത് സുഷിരം രൂപപെട്ടതായി കണ്ടെത്തി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വയറിനുള്ളിൽ സുഷിരം ഉള്ളതായി കണ്ടെത്തിയത്.

ചവയ്ക്കുന്നതിനൊപ്പം വായിൽ നിന്നും പുക വരുന്ന സ്‌മോക്കി പാൻ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപേർ സ്‌മോക്കി പാൻ കഴിക്കുന്നത് റീലുകൾ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇവരെ പിന്തുടർന്നാണ് പലരും സ്‌മോക്കി പാൻ കഴിക്കാൻ ശ്രമിക്കുന്നത്.

സ്‌മോക്കി പാൻ കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സ്‌മോക്കി പാനിലേ ലിക്വിഡ് നൈട്രജൻ വയറിനകത്ത് ചെന്ന് വാതക രൂപത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന ശക്തമായ സമ്മർദ്ദമാണ് പെൺകുട്ടിയുടെ വയറിനുള്ളിൽ സുഷിരമുണ്ടാവാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

English Summary : 12 year old undergoes emergency surgery after smoky paan leaves hole in her stomach