Saturday, April 20, 2024
-Advertisements-
KERALA NEWS138 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമ്പോൾ അതിനെ പുച്ഛിച്ചു തള്ളുന്നവർക്കുള്ള മറുപടിയുമായി...

138 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമ്പോൾ അതിനെ പുച്ഛിച്ചു തള്ളുന്നവർക്കുള്ള മറുപടിയുമായി ഡോ ടിപി സെൻകുമാർ

chanakya news
-Advertisements-

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ പുച്ഛിക്കുന്നവർക്ക് മറുപടിയുമായി ഡോ ടിപി സെൻകുമാർ രംഗത്ത്. രാജ്യത്തെ 138 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ അത് ശരിക്കും ജനങ്ങൾ സ്വയം ചെയ്യേണ്ടതാകുമ്പോൾ അതിനെ പുച്ഛിച്ചു തള്ളുന്ന കെ ആർ മീരയെ പോലുള്ളവർ തികഞ്ഞ പുച്ഛം തന്നെ അർഹിക്കുന്നുവെന്ന് ടിപി സെൻകുമാർ തന്റെ കുറിപ്പിൽ പറയുന്നു. ഇത്തരം നിർദ്ദേശങ്ങളുടെ പ്രാധാന്യം മനസിലാകാത്തവർക്കും മനസിലായിട്ടും രാഷ്ട്രീയമായി മാത്രം കാണുന്നവർക്ക് വേണ്ടി ചില കാര്യങ്ങൾ അക്കമിട്ട് സെൻകുമാർ തന്റെ ഫേസ്ബുക്ക് എഴുതിയിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

“പഞ്ചപുച്ഛം” ഭാരതത്തിന്റെ പ്രധാനമന്ത്രി 22/03/2020 യിൽ കാലത്തു 7 മണി മുതൽ വൈകിട്ട് 9 മണി വരെ “ജനത കർഫ്യു ” (ജനങ്ങൾ സ്വയം സ്വീകരിക്കുന്ന കർഫ്യു ) നടപ്പാക്കണം എന്ന് ഇന്ത്യയിലെ എല്ലാ ജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കെ ആർ മീര, എം ബി രാജേഷ് എന്നിങ്ങനെ പലരും പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശത്തെ പുച്ഛിച്ചു ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്.

138 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമ്പോൾ, അത് പ്രത്യേകിച്ചും ജനങ്ങൾ സ്വയം ചെയ്യേണ്ടതാകുമ്പോൾ, ആ നടപടികൾക്ക് പരമാവധി പിന്തുണ നൽകാതെ , പുച്ചിക്കുന്ന കെ ആർ മീരയെ പോലുള്ളവർ ജനങ്ങളുടെ തികഞ്ഞ പുച്ഛം അർഹിക്കുന്നു. തന്റെ സുരക്ഷയിൽ ഇരുന്നു പുച്ചിക്കാതെ, കുറെ പാവങ്ങൾക്ക് കഴിക്കാൻ ഭക്ഷണം നൽകൂ. അതു വാങ്ങാനുള്ള പണം അവർക്കു നൽകൂ. അങ്ങനെ സമൂഹത്തെ സഹായിക്കൂ. ജനങ്ങൾ ബാക്കിയുണ്ടായാലേ എഴുതുന്നതു വായിക്കാൻ, വാങ്ങിക്കാൻ, ആളുണ്ടാവൂ.!!!

വിവരം ഇല്ലാത്തവർക്ക് , ഇത്തരം നിർദേശത്തിന്റെ പ്രാധാന്യം മനസ്സിലാകാത്തവർക്ക് ,മനസ്സിലായിട്ടും രാഷ്ട്രീയമായി മാത്രം കാണുന്നവർക്ക് വേണ്ടി താഴെ എഴുതുന്ന കാര്യങ്ങൾ പ്രസക്തമാണോ എന്ന് മനസ്സിലാക്കുക .

1.കൊറോണ വൈറസ് വ്യാപനത്തിന്റെ 3 ആം സ്റ്റേജിലേക്കാണ് നാം കടക്കുന്നത്. 1 ആമത്തെ സ്റ്റേജിൽ കൊറോണ വൈറസ് വിദേശത്തു നിന്ന് വന്നവരിൽ കൂടി എത്തി.

2 ആമത്തെ സ്റ്റേജിൽ അത്തരം ആളുകളുമായി ഇടപഴകിയവർക്ക് കൊറോണ വൈറസ് പകരുകയോ പകരാനുള്ള സാധ്യത ഉണ്ടാവുകയോ ചെയ്തു. അതായത് കൊറോണ വൈറസ് ബാധിതനായ വ്യക്തിയുമായി നേരിട്ടുള്ള ബന്ധം വഴിയോ, അങ്ങനെ നേരിട്ടുള്ള ബന്ധം ഉണ്ടായ വ്യക്തിയുമായി ബന്ധപ്പെട്ടിട്ടോ ( Category 1 & Category 2 Contact) വഴി അസുഖം പകർന്നതാണ്.2 ആമത്തെ സ്റ്റേജ്.

രാഷ്ട്രത്തിന്റെ മുഴുവൻ പ്രവർത്തന ഫലമായി 210ൽ താഴെ ഒതുക്കിനിർത്താൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ( രോഗം ബാധിച്ചവരുടെ എണ്ണം )

Category 1 Contact & Category 2 Contact കാരെ അറിവിൽ പെട്ടിടത്തോളം (നിരീക്ഷണത്തിൽ ) (Quarantine ) പ്രത്യേകം താമസിപ്പിക്കാൻ നടപടികൾ എടുത്തു. അത് വഴി വ്യാപനം വളരെ വലിയ തോതിൽ തടയാനായിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ Category 1 Contact & Category 2 Contact ആകാൻ സാധ്യത ഉള്ളവർ സ്വയം നിരീക്ഷണത്തിന് തയ്യാറായി വരുകയും ഇതോടൊപ്പം ഇക്കാര്യം അറിയുന്നവർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യുക., ശ്രീ ചിത്രയിൽ നടന്നതുപോലെ ഡോക്ടറുടെ കോണ്ടാക്റ്റിൽ വരുന്നവരെ ഒഴിവാക്കിയുള്ള റൂട്ട് മാപ്പുകൾ അപകടകരമാണ്.

ഇനി വരുന്നത് സാമൂഹിക സംക്രമണം ആണ്. അതായത് പൊതുവായ ഇടങ്ങൾ ഉപയോഗിക്കുന്ന എല്ലാവരെയും ബാധിക്കുന്നത്. ഇതിന് കാരണം കൊറോണ വൈറസ് ബാധിച്ചയാളോ , കൊറോണ വൈറസ് ബാധിച്ചിട്ടും ചികിത്സ ഇല്ലായിരുന്ന ആളോ പൊതു സ്ഥലങ്ങളിൽ വരുന്നത് വഴി അവരുടെ ശ്രവങ്ങൾ വഴി ആ പൊതു സ്ഥലങ്ങൾ ഉപയോഗിക്കുന്നവർക്ക് കൊറോണ വൈറസ് പകരാൻ ഇടയാകുന്നതാണ്.

കൊറോണ വൈറസ് സാധാരണ നിലയിൽ 9 മുതൽ 12 മണിക്കൂർ വരെയാണ് ഇത്തരം ശ്രവങ്ങളിൽ ആക്റ്റീവ് ആയി ഉണ്ടാവുക. അതുകൊണ്ടാണ് 14 മണിക്കൂർ അവശ്യ സർവീസുകൾ ഒഴികെ മറ്റാരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഇരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.

ഇനി ജനത കർഫ്യുവിന് എന്തുകൊണ്ട് 22 ഞായർ തിരഞ്ഞെടുത്തു എന്നത്.

ആ അവധി ദിവസം അത്യാവശ്യ സർവീസ് ഒഴികെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ , അതുപോലെ നല്ലൊരു ശതമാനം സ്വകാര്യ കച്ചവട സ്ഥാപനങ്ങളും പൊതുവെ അടഞ്ഞു കിടക്കുന്ന ദിവസമാണ്. അതുകൊണ്ട് ആ ദിനത്തിൽ ജനങ്ങൾ വീട്ടിൽ ഇരിക്കുമ്പോൾ പ്രത്യേകിച്ച് അത്യാവശ്യ സർവീസ് ഇല്ലാതാവുകയോ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയോ ഇല്ല.

മാത്രമല്ല ഞായറാഴ്ച ആവശ്യമായ ഭക്ഷണം തുടങ്ങിയ അവശ്യ സാധനങ്ങൾ അതിന് മുന്നേ വാങ്ങി വെക്കാനും സാധിക്കും. അതുകൊണ്ടാണ് മറ്റേത് ദിവസത്തേക്കാൾ ഉപരി ഞായറാഴ്ച തിരഞ്ഞെടുത്തത്. രാത്രി 9 മണിക്ക് ശേഷം സാധാരണ നിലയിൽ ജനങ്ങൾ അവരുടെ വീടുകളിൽ തന്നെ ഉണ്ടാവും.

രാത്രി അത്യാവശ്യ സേവന വിഭാഗത്തിൽപെട്ടവർ ഒഴികെ വീടുകളിൽ ഉണ്ടാവുന്നതിനാണ് ക്ലബ്, നിരവധി സ്ഥാപനങ്ങൾക്കും, പരീക്ഷകൾക്കും, ക്രിക്കറ്റ് തുടങ്ങി എല്ലാം കളികൾക്കും നിർബന്ധിത അവധി കൊടുത്തത്.

ഇതിൽ പുച്ഛം പറയുന്നവരിൽ പലരും രാത്രി 9 മണിക്ക് ശേഷം ഇരുളിന്റെ മറവിൽ മറ്റുപല കാര്യങ്ങൾക്കും പുറത്തിറങ്ങുന്നവരായിരിക്കാം .

കാലത്തു 7 മുതൽ രാത്രി 9 മണി വരെ 14 മണിക്കൂർ എല്ലാ പൊതു സ്ഥലങ്ങളും ജനങ്ങൾ എത്താതെ സൂക്ഷിക്കുക. ആരിൽ നിന്നും കൊറോണ പടർത്തുന്ന സ്രവങ്ങൾ അവിടെ എങ്ങും വീഴാതെ സംരക്ഷിക്കുക.

ഇത്തരം പൊതുസ്ഥലങ്ങളളിൽ പുതുതായി കൊറോണ വ്യാപനം ഉണ്ടാവാനോ അത്തരം സ്രവങ്ങൾ ഉണ്ടാവാനുള്ള സാധ്യതതകൾ ഇല്ലാതാക്കാനും ശ്രമിക്കുക.

14 മണിക്കൂർ നേരം തുടർച്ചയായി ഇത്തരം എല്ലാ സ്ഥലങ്ങളും മനുഷ്യർ ഉപയോഗിക്കാതിരിക്കുകയും, പൊതു ഗതാഗത വാഹനങ്ങൾ, സ്ഥലങ്ങൾ (കച്ചവട സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ്,രുമ്പോൾ പുതുതായി കൊറോണ വൈറസ് വരാനുള്ള സാധ്യത ഇല്ലാതാകും. അതായത് സ്റ്റേജ് 3 ഇൽ നടക്കുന്ന സാമൂഹിക വ്യാപനം ഇല്ലാതാക്കാൻ കഴിയും.

കൊറോണ വൈറസ് വ്യാപനത്തിന് പ്രത്യേകിച്ച് സാമൂഹിക വ്യാപനത്തിന് ഒരു “BREAK” നൽകുകയാണ് അതുവഴി ചെയ്യുന്നത്..കൊറോണ വൈറസ് വ്യാപനത്തിന്റെ കണ്ണികൾ അതുവഴി പൊട്ടിച്ചുമാറ്റുന്നു.

കൊറോണ രോഗം ബാധിച്ചവർ, കൊറോണ രോഗിയുമായി ബന്ധപ്പെട്ട 1,2 Category Contact
എന്നിവർ പൂർണ്ണമായും നിരീക്ഷണത്തിലായാൽ ഈ 14 മണിക്കൂർ കൊണ്ട് കൊറോണ വൈറസ് വ്യാപനം വലിയ രീതിയിൽ തടയാനാകും. ഇതാണ് ഈ 14 മണിക്കൂർ ജനത കർഫ്യു കൊണ്ട് രാജ്യത്തോട് ലക്‌ഷ്യം വെക്കാനായി പ്രധാനമന്ത്രി പറഞ്ഞത്.

ഈ 14 മണിക്കൂർ കൊണ്ട് പൊതു ഇടങ്ങൾ കൊറോണ വ്യാപന ഭീഷണി വിമുക്തമാകും.

14 മണിക്കൂറിന്റെ കാര്യം മനസ്സിലാവാത്ത എഴുത്തുകാരും, അന്തം കമ്മികളും , രാഷ്ട്രീയ ലക്‌ഷ്യം മാത്രമുള്ളവർക്കുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളോട് പുച്ഛം തോന്നുന്നത്.

ഇറാനിലും ഇറ്റലിയിലും പെട്ടപ്പോൾ, അവിടെ കിടന്ന് കരഞ്ഞു കൂവിയകൂവിയപ്പോൾ അവിടെ നിന്നും രക്ഷപെടുത്തി ഇന്ത്യയിൽ എത്തിച്ചപ്പോൾ അതിന് പ്രധാന മന്ത്രിയെ കുറ്റം പറയുന്ന അതെ സ്വഭാവം തന്നെയാണ് ഈ എഴുത്തുകാരും, ജിഹാദി ഡോക്ടറും, മുൻ എംപി മാരും, എല്ലാം കാണിക്കുന്നത്. അവരെ പോലെ ഉള്ളവർക്കു ആവശ്യം സാമൂഹികമായി കൊറോണ വൈറസ് പടർന്ന് ഇന്ത്യയിലെ മരണങ്ങൾ ചൈനയുടെ മുന്നിൽ എത്തിക്കണം. അതല്ലാതെ മറ്റ് ഉദ്ദേശങ്ങൾ ഒന്നും തന്നെയില്ല !

സാമാന്യ ബോധം ഉള്ളവർ, കൊറോണ വൈറസ് കക്ഷി രാഷ്ട്രീയമോ, ജാതിയോ മതമോ നോക്കാതെ തന്റെ കൈപ്പിടിയിലും എത്തുമെന്ന് ഓർക്കും.
ഇത്തരം പുച്ഛങ്ങൾ പറയുന്നവർ വൈറസ് അവരെയും ബാധിക്കാൻ ഇടയുണ്ടെന്ന് ഓർക്കണം.

യാതൊരുവിധ മരുന്നുകളും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് 19 ഇന്റെ വ്യാപനത്തിന് ഇങ്ങനെയല്ലാതെ എങ്ങനെയാണ് തടയിടുക ???

ചിലർ ഈ വരുന്ന 14 മണിക്കൂർ ജനത കർഫ്യു ഇനി പിന്നീട് വരാൻ പോകുന്ന ദീർഘനാളത്തെ കർഫ്യുവിന്റെ പരീക്ഷണ ഘട്ടമാണെന്ന് പറയുന്നവരുണ്ട്.

വാസ്തവത്തിൽ 22/03/2020 നടക്കുന്ന ജനത കർഫ്യു 100 % വിജയിച്ചാൽ ഈ പൊതു ഇടങ്ങൾ ആകെ വൈറസ് ബാധ ഇല്ലാത്ത പൊതു ഇടങ്ങൾ ആയി മാറും !പിന്നീട് അവർ പറയുന്ന ദീർഘകാല കർഫ്യു ആവശ്യം വരില്ല.

പിന്നീട് വിദേശത്തു നിന്നും വരുന്നവരേയും , കൊറോണ ബാധിതരെയും , Category 1 Contact & Category 2 Contact ആളുകളെയും മാത്രം നിരീക്ഷിച്ചാൽ കോറോണയുടെ തുടർ വ്യാപനം ഇല്ലാതെയാക്കാൻ സാധിക്കും. ഏകദേശം 2 മാസം കൊണ്ട് ഇന്ത്യ മുഴുവൻ കൊറോണ വൈറസ് മുക്ത മേഖലയായി പ്രഖ്യാപിക്കാൻ സാധിക്കും. ഇതാണ് പ്രധാന മന്ത്രി പ്രസംഗത്തിലൂടി ഉദ്ദേശിക്കുന്ന കാര്യങ്ങൾ. അതിന് രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളും പൂർണ്ണ പിന്തുണ നൽകേണ്ടതാണ്.

ഏതായാലും പ്രധാനമന്ത്രിയെ പുച്ഛിക്കുന്നവരെന്നോ പുചിക്കിക്കാത്തവരെന്നോ കൊറോണ വൈറസ് നോക്കാറില്ല !!

ഞായറാഴ്ച്ച എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നും, 14 മണിക്കൂറിന്റെ പ്രാധാന്യം എന്താണ് എന്നും മനസിലാക്കുക…

പൊതു ഇടങ്ങൾ കൊറോണ വൈറസ് മുക്ത ഇടങ്ങളാക്കാൻ ഈ രീതിയാണ് ഏറ്റവും അഭികാമ്യം.

ഇനിയും സംശയമുണ്ടോ ???

കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കൊറോണയെ അല്ല, കൊറോണയെ തുരത്താൻ പണിയെടുക്കുന്ന അവശ്യ സർവീസുകാരെയാണ് .. !!

“കർഫ്യു” മാറ്റി “ഹർത്താൽ “ആക്കിയാലോ ?

-Advertisements-