15 കിലോ അരിയും അവശ്യ സാധനങ്ങളും വീട്ടിലെത്തിക്കാനുള്ള തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് ബിപിഎൽ ലിസ്റ്റിൽ ഉള്ളവർക്ക് 15 കിലോ അരിയും അവശ്യ സാധനങ്ങളും നേരിട്ടു വീട്ടിലെത്തിച്ചു നൽകാനുള്ള തീരുമാനവുമായി സർക്കാർ. ഇന്ന് രാവിലെ ചേർന്നമന്ത്രസഭാ യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. റേഷൻ കടകൾ വഴി ഇത്തരത്തിൽ സാധങ്ങൾ നൽകിയാൽ ജനങ്ങൾ കൂട്ടം കൂടാൻ സാധ്യത ഉണ്ടെന്നും അത് വൈറസിന്റെ വ്യാപനം കൂട്ടാൻ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടി സർക്കാർ കൈക്കൊള്ളുന്നത്.

സാധനങ്ങൾ മാവേലി സ്റ്റോറുകൾ, സപ്ലെകോ തുടങ്ങിയ വില്പന കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, അംഗങ്ങൾ ഇടപെട്ടോ സാധനങ്ങൾ വീട്ടിൽ എത്തിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.