15 ദിവസം കൊണ്ട് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയത് 27 കിലോ സ്വർണ്ണം

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമായി നടക്കുമ്പോൾ സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്തുകൾ തുടരുകയാണ്. ജൂലൈയിൽ മാത്രം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയത് 27 കിലോ സ്വർണമാണ്. എൻ ഐ എയും കസ്റ്റംസ് ഉദ്യോഗസ്ഥരും ഇത്തരത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണക്കടത്ത് കണ്ടെത്തുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ്. ഇത്ര ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും സ്വർണ്ണക്കള്ളക്കടത്ത് തുടരുന്നുവെന്നാണ് വിമാനത്താവളത്തിലെ സ്വർണവേട്ടയിൽ നിന്നും മനസ്സിലാകുന്നത്.

തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം പിടികൂടിയത് തുടർന്ന് തിരച്ചിൽ ഊർജിതമാക്കി കേന്ദ്രഏജൻസികൾ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും മൂന്ന് കിലോ 450 ഗ്രാം സ്വർണം പിടികൂടി. കൂടാതെ കണ്ണൂരിൽ നിന്നും 3 കിലോ 225 ഗ്രാം സ്വർണവും നെടുമ്പാശ്ശേരിയിൽ നിന്നും രണ്ട് കിലോ 130 ഗ്രാം സ്വർണവും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ ഊർജിതമാക്കിയതിനെ തുടർന്നാണ് ഇത്രയും കുറഞ്ഞ ദിവസം കൊണ്ട് ഇത്രയധികം സ്വർണം പിടികൂടി. ഇത്തരം സ്വർണക്കടത്തുകൾക്ക് സഹായം നൽകുന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.

  കന്യാസ്ത്രി വിദ്യാർത്ഥി മരിച്ച സംഭവം ; തെളിവുകൾ മായിച്ച് കളയുന്നതിന് മുൻപ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡോക്ടർ

Latest news
POPPULAR NEWS