Monday, June 24, 2024
-Advertisements-
NATIONAL NEWSജന്മദിനം ആഘോഷിക്കാൻ വിളിച്ചു വരുത്തി, മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി മയക്കി ; പ്ലസ് വൺ...

ജന്മദിനം ആഘോഷിക്കാൻ വിളിച്ചു വരുത്തി, മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി മയക്കി ; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീ/ഡിപ്പിച്ച സിനിമ നടിയും സുഹൃത്തും അറസ്റ്റിൽ

chanakya news

ചെന്നൈ : മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സിനിമ നടിയും സുഹൃത്തും അറസ്റ്റിൽ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിടുന്ന പ്രദിഷ അകിറ (24), സുഹൃത്തും കോളേജ് വിദ്യാർത്ഥിയുമായ സോമേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ വിരുങ്ങാംബെക്കം ഓൾ വുമൺ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഇരുവരെയും സഹായിച്ച കൂട്ട് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

പ്രദിഷയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് പെൺകുട്ടിയെ ചെന്നൈ സാലിഗ്രാമത്തിലെ അപ്പാർട്മെന്റിലേക്ക് വിളിച്ച് വരുത്തിയത്. ജന്മദിന ആഘോഷത്തിനിടെ പെൺകുട്ടിക്ക് മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി നൽകുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രദിഷ നോക്കി നിൽക്കെ സുഹൃത്ത് സോമേഷ് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹോദരി കാര്യം തിരക്കിയപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : 16 year old girl sexually abused by mixing drugs in alcohol film actress friend arrested