പെരിയാറിലെ ജലനിരപ്പ് ഉയർന്നു; ആലുവാമണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറി

ആലുവ: എറണാകുളം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുന്നതിന്റെ അടിസ്ഥാനത്തിൽ റോഡുകളിലേക്കും വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്ത് ആലുവ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വോളിന്റിയേർമാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി കൊണ്ടിരിക്കുകയാണ്.

ആലുവാ മണപ്പുറത്ത് വെള്ളം കയറിയതിനെ തുടർന്ന് ക്ഷേത്രത്തിന്റെ മേൽക്കൂരവരെ ജലനിരപ്പ് ഉയർന്നു. ഈവർഷം ആദ്യമായാണ് ഇത്രയധികം ജലനിരപ്പുയർന്നുകൊണ്ട് ഭഗവാന്റെ സ്വയംഭൂ വിഗ്രഹം വെള്ളത്തിൽ മുങ്ങുന്നത്. ഇന്നലെ രാത്രി 8 :20 ഓടെയാണ് ആറാട്ട് നടന്നത്. അണക്കെട്ട് തുറന്നു വിട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ആലുവ മണപ്പുറം കരകവിഞ്ഞ് പെരിയാർ നദി ഒഴുകുകയായിരുന്നു. എന്നാൽ ഇന്നലത്തെ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി വീണ്ടും ഉയരുകയായിരുന്നു.

Also Read  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര