വർഷങ്ങളായി മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ശാന്തി കൃഷ്ണ. നിരവധി സിനിമകളിൽ അഭിനയിച്ച താരം ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാണ്. നായിക വേഷത്തിൽ നിന്നും അമ്മ വേഷത്തിലാണ് താരം ഇപ്പോൾ സിനിമകളിൽ നിറഞ്ഞു നിൽക്കുന്നത്.
എന്നാൽ സിനിമയിൽ തിളങ്ങിയെങ്കിലും ജീവിതത്തിലെ പല തീരുമാനങ്ങളും പരാജയപെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് താരം. രണ്ടാം വിവാഹവും തകർന്നപ്പോൾ താൻ തകർന്നു പോയെന്നും എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനം എടുക്കുന്ന രീതിയാണ് എന്നാൽ പല തീരുമാനങ്ങളും പരാജയപ്പെട്ടപ്പോൾ മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറയുന്നു.
ഹൃദയം കൊണ്ടാണ് പലപ്പോഴും തീരുമാനമെടുത്തതെന്നും അതുകൊണ്ടാകാം പലതും പരാജയമായത്. മക്കളാണ് തന്റെ കരുത്തും ഭാഗ്യമെന്നും ശാന്തി കൃഷ്ണ പറയുന്നു. എന്നാൽ തനിക്ക് 19 വയസ്സുള്ളപ്പോൾ നടന്ന വിവാഹം പരാജയമായിരുന്നു ശ്രീനാഥുമായി സിനിമയിൽ അഭിനയിച്ച സമയത്തായിരുന്നു ഇപ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ പല അവസരങ്ങളും ലഭിച്ചെങ്കിലും ശ്രീനാഥ് തന്നെ വിട്ടില്ലന്നും എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന ചോദ്യം കാരണമാണ് സിനിമ ജീവിതം അവസാനിപ്പിച്ചതെന്നും ശാന്തി പറയുന്നു.