1921 ചിത്രത്തിന്റെ തിരക്കഥ മൂകാംബികയിൽ സമർപ്പിച്ച് അനുഗ്രഹം വാങ്ങി സംവിധായകൻ അലി അക്ബർ

മമ ധർമ്മയുടെ ബാനറിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 ചിത്രത്തിന്റെ തിരക്കഥ മൂകാംബികയിൽ സമർപ്പിച്ച് അനുഗ്രഹം വാങ്ങി സംവിധായകൻ അലി അക്ബർ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് അലി അക്ബർ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ദേവിക്ക് മുൻപിൽ സമർപ്പിച്ച് അനുഗ്രഹം വാങ്ങിയത്. സോഷ്യൽ മീഡിയ വഴി ഇക്കാര്യം അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടത്.

മലബാർ കൂട്ടക്കൊലയുടെ കഥ പറയുന്ന 1921 എന്ന സിനിമ നിർമ്മിക്കാനാവിശ്യമായ തുക സോഷ്യൽ മീഡിയ പ്രചരണത്തിലൂടെയാണ് സ്വരൂപിച്ചത്. ആദ്യമായാണ് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് സിനിമ നിർമ്മിക്കുന്നത്.