Monday, December 4, 2023
-Advertisements-
KERALA NEWS1989 ൽ ലോക്സഭാ ഇലക്ഷന് ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണം നടത്തിയ ചിത്രം പുറത്ത് വിട്ട്...

1989 ൽ ലോക്സഭാ ഇലക്ഷന് ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണം നടത്തിയ ചിത്രം പുറത്ത് വിട്ട് സിനിമ താരം കൃഷ്ണകുമാർ

chanakya news
-Advertisements-

1989 ൽ ലോക്സഭാ ഇലക്ഷന് ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണം നടത്തിയ ചിത്രം പുറത്ത് വിട്ട് സിനിമ താരം കൃഷ്ണകുമാർ. ലോകസഭാ ഇലക്ഷന് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നും സുഹൃത്തുക്കൾക്കൊപ്പമാണ് അന്ന് പാർട്ടി പ്രവർത്തനം നടത്തിയതെന്നും കൃഷ്ണകുമാർ പോസ്റ്റിൽ പറയുന്നു.

-Advertisements-

കൃഷ്ണകുമാറിന്റെ പോസ്റ്റിന്റെ പൂർണ രൂപം ;

1989…ഞാനും സുഹൃത്ത്‌ അജിത്തും.. ലോകസഭ ഇലക്ഷൻ പ്രചാരണസമയത്തു എടുത്ത ഒരു ചിത്രം. ആരെടുത്തു എങ്ങനെ എടുത്തു എന്നറിയില്ല. ആരുടേയോ ക്യാമെറയിൽ എടുത്തതാവണം. അന്ന് മൊബൈൽ ഇല്ലല്ലോ. കുറച്ചുനാൾ മുൻപ് പഴയ ഫോട്ടോ തിരഞ്ഞപ്പോൾ കിട്ടിയതാണ്. പ്രവർത്തിക്കാൻ പണമോ ആൽബലമോ ഇല്ല, പക്ഷെ ഇച്ഛാശക്തിയും അഭിനിവേശവും മുന്നോട്ടു നയിച്ചു. അന്ന് കേന്ദ്രത്തിൽ വി പി സിംഗിന്റെ നേതൃത്വത്തിൽ, 85 സീറ്റ്‌ നേടിയ ബിജെപി യുടെയും മറ്റു പാർട്ടികളുടെയും സഹായത്തോടെ മന്ത്രിസഭായുണ്ടാക്കി. 1989 തിൽ നിന്നു 2014 ലിലെത്തിയപ്പോൾ ഒറ്റയ്ക്ക് ഭരണവും, 2019 തിൽ കൂടുതൽ സ്വീകരയതയോടെ, മികച്ച ഭൂരിപക്ഷത്തോടെ മോഡിക്ക് തുടർഭരണം കിട്ടിയപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം. രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന ഒരു ഉറപ്പു, ഭാവി തലമുറയ്ക്ക് സുന്ദരമായൊരു ജീവിതം കിട്ടുമെന്ന ഒരു വിശ്വാസം.. ഭാരത് മത കി ജയ്.. ?????? (2 സുഹൃത്തുക്കൾ, അവർ ഇന്ന് ചെയ്യുന്ന ജോലിക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മുഖം മറച്ചിട്ടുണ്ട് )

-Advertisements-