Tuesday, April 16, 2024
-Advertisements-
KERALA NEWSകൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ചുറ്റുമതിലിലെ കല്ല് ഇളകി തലയിൽ വീണു ; കല്ല് വീണ് ഗുരുതരമായി പരിക്കേറ്റ...

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ചുറ്റുമതിലിലെ കല്ല് ഇളകി തലയിൽ വീണു ; കല്ല് വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിക്ക് മരിച്ചു

chanakya news
-Advertisements-

മലപ്പുറം : വളാഞ്ചേരിയിൽ ചുറ്റുമതിലിന്റെ കല്ല് ഇളകി തലയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി സ്വദേശി ഹംസയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ മതിലിലെ കല്ല് അടർന്ന് നിൽക്കുകയായിരുന്ന കല്ലാണ് വീണതെന്ന് ബന്ധുക്കൾ പറയുന്നു.

കൂട്ടുകാരുമൊത്ത് വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഹംദാന്റെ തലയിൽ കല്ല് വീണത്. കല്ല് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : 1st class student died after being seriously injured by falling stone

-Advertisements-