ഡൽഹിയിൽ കോൺഗ്രസ് സർക്കാർ തുടർച്ചയായി 20 വർഷത്തോളം കാലയളവിൽ ഭരിച്ചതാണ്. എന്നാൽ ഇപ്പോളു ഈ 7 വർഷങ്ങൾക്കകത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ പരാജയം മാത്രമാണ് കോൺഗ്രസ് ഏറ്റുവാങ്ങുന്നത്. അപ്പോൾ കോൺഗ്രസ് വോട്ടുകൾ എല്ലാം എവിടെ പോയി. ഉത്തരം സിംപിളാണ് ആം ആദ്മി പാർട്ടിക്ക് പോയി. ലക്ഷ്യം എന്താണ് ബിജെപിയെ എങ്ങിനെയും തോല്പ്പിക്കണം. മിക്കവാറും ഈ നയം കേരളത്തിലും വരുന്ന ഇലക്ഷന് നടപ്പാക്കും. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
20 വർഷം തുടർച്ചയായി ഭരിച്ച ദൽഹിയിൽ ഏഴു വർഷങ്ങൾക്കിപ്പുറം നടന്ന തെരെഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കാനല്ല മത്സരിച്ചെതെന്ന കോൺഗ്രസ് പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ പാർട്ടിയുടെ അവസ്ഥയും നയവും വ്യക്തമാക്കുന്നു. എത്ര കുറവ് വോട്ട് ലഭിക്കുന്നുവോ അത്രയും സന്തോഷം. ബി ജെ പി യെ പ്രതിരോധിക്കാൻ ശ്രമിച്ചെതാണെന്നാണ് വെപ്പ്. അത് കൊണ്ട് അടുത്ത പഞ്ചായത്ത് നിയമസഭാ ഇലക്ഷനുകളിലും കേരളത്തിൽ രഹസ്യമായി നടന്നിരുന്ന വോട്ടു മറിക്കൽ കോൺഗ്രസ് ഇനി പരസ്യമായി നടത്തും. സി പി എമ്മിൻ്റെ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി വോട്ടു പിടിക്കാൻ ഇറങ്ങും. ഇത് അവരുടെ ദേശീയ നയമാണ്. ഇതൊന്നും കൊണ്ട് രക്ഷയുണ്ടാവില്ലെന്ന് മാത്രം ഇപ്പൊൾ പറയുന്നു.
20 വർഷം തുടർച്ചയായി ഭരിച്ച ദൽഹിയിൽ ഏഴു വർഷങ്ങൾക്കിപ്പുറം നടന്ന തെരെഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കാനല്ല മത്സരിച്ചെതെന്ന…
Sobha Surendran यांनी वर पोस्ट केले सोमवार, १० फेब्रुवारी, २०२०