Saturday, April 20, 2024
-Advertisements-
NATIONAL NEWS20 ലക്ഷം കോടി കൊണ്ട് രാജ്യത്തെ കർഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നു രാഹുൽ...

20 ലക്ഷം കോടി കൊണ്ട് രാജ്യത്തെ കർഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നു രാഹുൽ ഗാന്ധി

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ അകൗണ്ടുകളിൽ പണം നേരിട്ടു എത്തിച്ചു നൽകണമെന്നും അത്തരത്തിൽ ലഭിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 തൊഴിൽ ദിനങ്ങളും ആളുകളുടെ അകൗണ്ടിൽ നേരിട്ട് പണം എത്തിച്ചു കൊടുക്കുകയും കൂടാതെ കർഷകർക്ക് വേണ്ടുന്ന പണം നൽകുകയും വേണമെന്ന് പറഞ്ഞു. ഇത്തരക്കാരാണ് ഇന്ത്യയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപ കുടിയേറ്റ തൊഴിലാളികളുടെയും കർഷകരുടെയും അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ കഴിഞ്ഞ വർഷം കോൺഗ്രസ്‌ മുന്നോട്ട് വെച്ച ന്യായി പദ്ധതി നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ ദരിദ്ര വിഭാഗത്തിൽ പെട്ടവർക്ക് 72000 രൂപയോളം വാർഷിക വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണിത്.

-Advertisements-