2020 ആകുമ്പോൾ ലോകത്ത് ഒരു വലിയ മഹാവ്യാധി ഉയർന്നുവരും: യുവാവിന്റെ പ്രവചനം, രഹസ്യവും പുറത്ത്

അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കൊറോണ വൈറസ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ടോമി സെബാസ്റ്റ്യൻ എന്നയാൾ 2011 ൽ പ്രവചനം നടത്തിതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് സ്ക്രീൻഷോട്ടാണ് വൈറലാകുന്നത്. ഒരു പ്രവചനം നടത്തുമ്പോൾ അതിന് പിന്നിൽ നമ്മൾ പോലും അറിയാതെ ചില രഹസ്യങ്ങൾ ഉണ്ടാകുമെന്നും അത് കാണാതെ വരുമ്പോഴാണു അത്ഭുതമായി മാറുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. ഇത്തരത്തിലുള്ള പ്രവചനങ്ങൾ എങ്ങനെയാണ് സാധ്യമാകുന്നതെന്നും എന്നാൽ യഥാർത്ഥത്തിൽ ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും, സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന പ്രവചനങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ എന്താണെന്ന് ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം. എന്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തുന്ന ആൾ ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും പാസ്റ്റർമാരുടെയുമെല്ലാം പിന്നിൽ ഇതുപോലുള്ള രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. എന്നാൽ അത് കാണാത്തവർ അവരെ വാഴ്ത്തുകയും അവരെ ആൾദൈവങ്ങൾ ആക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു. വീഡിയോ കാണാം