എൻഐഎ ഓഫീസിൽ കെടി ജലീൽ ചോദ്യംചെയ്യലിനായി എത്തിയത് സിപിഎം നേതാവിന്റെ കാറിൽ

കൊച്ചി: മന്ത്രി കെടി ജലീൽ ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിയത് സ്വകാര്യ വാഹനത്തിൽ. സ്വകാര്യ രജിസ്ട്രേഷനിലുള്ള മുൻ ആലുവ എംഎൽഎ എം എ യൂസഫലിയുടെ കാറിലാണ് അദ്ദേഹം എത്തിയത്. കളമശ്ശേരി ഏരിയ കമ്മിറ്റി അംഗം കൂടിയാണ് എം എ യൂസഫ്. കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഒരു വ്യവസായിയുടെ വാഹനത്തിലെത്തിയ സംഭവം കൂടുതൽ വിവാദം സൃഷ്ടിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എൻഐഎ സംഘം വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ ആറുമണിയോടെ കെ ടി ജലീൽ എൻഐഎ ഓഫീസിലെത്തിയത്.

മതഗ്രന്ഥത്തിലെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ടെന്ന് ഉള്ള ആരോപണങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്നും മൊഴി എടുക്കുന്നതിനായി വിളിച്ചിരിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനുവേണ്ടിയാണ് മന്ത്രിയുടെ പ്രത്യേക താല്പര്യത്തിൽ പുലർച്ചെ തന്നെ എൻഐഎ ഓഫീസിൽ കെടി ജലീൽ ഹാജരായതെന്നാണ് വ്യക്തമാകുന്നത്. സ്വപ്ന സുരേഷിനു യുഎഇ കോൺസുലേറ്റ് ജനറൽ മായി എന്താണ് ബന്ധമെന്നുള്ള കാര്യത്തിലും അന്വേഷണ ഏജൻസി പ്രധാനമായും അന്വേഷണം നടത്തി വരികയാണ്. റംസാൻ കിറ്റ് വിതരണ സമയത്ത് സ്വപ്ന സുരേഷിനെ വിളിച്ചിരുന്നുവെന്നാണ് മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ മൂന്നു പ്രധാന സന്ദർഭങ്ങളിൽ സ്വപ്ന സുരേഷിനെ വിളിച്ചിരുന്നുവെന്നാണ് കെ ടി ജലീൽ മൊഴി നൽകിയിട്ടുള്ളത്. 16 തവണ കോളുകൾ നടത്തിയെങ്കിലും വാട്സ് ആപ്പ് വഴിയും മറ്റുമുള്ള കോളുകളുടെയും ചാറ്റുകളും കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.

Also Read  കേരളസർക്കാർ മണ്ടത്തരം തിരുത്തിയതിനാണ് മോദി സർക്കാർ അഭിനന്ദിച്ചത്, മുഖ്യമന്ത്രി പേർസണൽ സ്റ്റാഫിനൊപ്പം ഇംഗ്ലീഷ് അറിയുന്നവരെ വെയ്ക്കണമെന്ന് വി മുരളീധരൻ