ഇടുക്കി : സെൽഫി എടുക്കുന്നതിനിടയിൽ മുതിരപ്പുഴയാർ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനായി എത്തിയ ഹൈദരാബാദ് സ്വദേശി സന്ദീപ് (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സന്ദീപ് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും സെൽഫി എടുക്കുന്നതിനിടയിൽ കാൽ വഴുതി വീണത്. തുടർന്ന് നടത്തിയ തിരച്ചിലൊടുവിൽ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പമാണ് സന്ദീപ് ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും സെൽഫി എടുക്കുന്നതിനിടയിൽ കാൽ വഴുതി തെറ്റി വീണാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും സന്ദീപിനെ രക്ഷിക്കാനായില്ല. അടിയൊഴുക്ക് കൂടുതലായതിനാൽ പെട്ടെന്ന് മുങ്ങി താഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
English Summary : 21 year old youth goes missing in chunayammakkal waterfalls idukki