കൊല്ലം : കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ തൃക്കണ്ണാപുരം സ്വദേശിനി ഫാത്തിമ (22) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
രണ്ട് ദിവസം മുൻപാണ് ഫാത്തിമയെ സുഹൃത്ത് ദീപുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയതിന് ശേഷം സുഹൃത്തായ ദീപുവിനൊപ്പമാണ് താമസിച്ചിരുന്നത്. ദീപുവിന്റെ ആദ്യ വിവാഹത്തിലെ അഞ്ച് വയസായ കുട്ടിയും ഫാത്തിമയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
അതേസമയം ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary : 22 year old pregnant lady found dead at kollam