24 മണിക്കൂറിനുള്ളിൽ പശ്ചിമബംഗാളിൽ 624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ 24 മണിക്കൂർ സമയം കൊണ്ട് 624 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പശ്ചിമബംഗാളിൽ 18000 ന് അടുത്തായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 653 ആയി ഉയർന്നു. ബംഗാളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ദിവസം കോവിഡ് കേസ് 600 ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈറസ് റിപ്പോർട്ട് ചെയ്തത് കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ് തുടങ്ങിയ സ്ഥലങ്ങളിലാണ്. രാജ്യത്തെ രോഗവ്യാപനം കൂടുതലുള്ള 10 സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമബംഗാൾ. കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനും വേണ്ടി പശ്ചിമബംഗാൾ സർക്കാരും ആരോഗ്യവകുപ്പും കർശന ജാഗ്രതാ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്.

  ക്ഷേത്രത്തിനകത്ത് ഹിന്ദു യുവതിക്ക് മുസ്‌ലിം യുവാവിന്റെ ചുംബനം ; നെറ്റ്ഫ്ലിക്സിനെതിരെ കേസെടുത്ത് പോലീസ്

Latest news
POPPULAR NEWS