Friday, March 29, 2024
-Advertisements-
ENTERTAINMENT24 മണിക്കൂറിനുള്ളിൽ നീ അനുഭവിക്കാൻ തയാറായിക്കോ അശ്ലീല കമന്റിട്ട യുവാവിനോട് വീണ നായർ

24 മണിക്കൂറിനുള്ളിൽ നീ അനുഭവിക്കാൻ തയാറായിക്കോ അശ്ലീല കമന്റിട്ട യുവാവിനോട് വീണ നായർ

chanakya news
-Advertisements-

സോഷ്യൽ മീഡിയയിൽ നടിമാർക്ക് നേരേ ഓരോ ദിവസവും സൈബർ അറ്റാക്ക് നിരക്ക് വർധിച്ചു വരുകയാണ്. പലരും ഇത്തരം കമെന്റുകൾ ഇടുന്നവരെ മൈൻഡ് ചെയ്യാറിയില്ലങ്കിലും ചിലർ ഇവർക്ക് ചുട്ടമറുപടിയും കൊടുക്കാറുണ്ട്. മറുപടിയിൽ മാത്രമല്ല അ ശ്ലീല കമന്റ്‌ ഇടുന്നവർക്ക് എതിരെ ചിലർ നിയമപരമായും മുന്നോട്ട് പോകാറുമുണ്ട്.

ഫേസ്ബുക്ക്‌, ഇൻസ്റ്റാൻഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നടിമാർ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കാണ് ഇത്തരക്കാർ മോശം കമന്റ്‌ ഇടാറുള്ളത്. കഴിഞ്ഞ ദിവസം വീണാ നായർ പങ്കുവെച്ച പോസ്റ്റിൽ അശ്ലീല കമന്റിട്ടയാൾക്ക് എതിരെയാണ്‌ താരം പരസ്യമായി എത്തിയിരിക്കുന്നത്. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങയിൽ കൂടിയാണ് താരം സിനിമയിൽ എത്തുന്നത്.

സിനിമക്ക് ഒപ്പം തന്നെ തട്ടിം മുട്ടിം എന്ന പരമ്പരയിലും താരം സജീവമാണ്. പിന്നീട് ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് കൂടുതൽ പരിചിതയായ താരം ബിഗ്‌ബോസ് വീട്ടിൽ നിന്നും വെച്ച് ഇടക്ക് പുറത്തായെങ്കിലും നിരവധി ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അങ്ങേയറ്റം മോശം കമന്റ്‌ ജോൺസൻ തോമസ് എന്നയാൾ ഇട്ടിരിക്കുന്നത്. എന്നാൽ ഇയാൾക്ക് എതിരെ നിയമനടപടി സ്വീകരിച്ചിക്കുകയാണ് താരം ഇപ്പോൾ. ഓരോ നെഗറ്റീവ് കമെന്റ്സ് കാണുമ്പോഴും പോട്ടെയെന്ന് വെക്കുമെന്നും പക്ഷേ ഇനി അത് പറ്റില്ല നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തത് നിയമപരമായി അനുഭവിക്കും എന്നാണ് താരം കുറിച്ചത്.

-Advertisements-