28കാരനെ കൊണ്ട് അച്ഛൻ നിർബന്ധപൂർവ്വം വിവാഹം നടത്താൻ ശ്രമിക്കുന്നു; ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് സീരിയൽ താരം

നിർബന്ധപ്പിച്ചു ഇഷ്ടമില്ലാത്ത ആളിനെ വിവാഹം കഴിക്കാൻ അച്ഛൻ പ്രേരിപ്പിക്കുന്നു എന്ന കാര്യം പറഞ്ഞ് പൊട്ടികരഞ്ഞു സീരിയൽ താരം തൃപ്തി ശംഘ്ധര്‍. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് താരം ഇ കാര്യം സമൂഹത്തോട് പങ്കുവെച്ചത്. വിവാഹ കാര്യം പറഞ്ഞു കൊണ്ട് തന്നെ സ്ഥിരമായി അച്ഛൻ മർദിക്കാറുണ്ടെന്നും തൃപ്തി വെളിപ്പെടുത്തുന്നു.

കുംകും ഭാഗ്യ എന്ന പരമ്പരയിൽ കൂടിയാണ് തൃപ്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ബിസിനസ്സ്കരനായ അച്ഛന്റെ നിരന്തര ആക്രമണം മൂലമാണ് ഇങ്ങനെ വീഡിയോയിൽ വരുന്നതെന്നും തൃപ്തി പറയുന്നു. അച്ഛൻ രാം രത്തർ ശംഘ്ധറിന് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും 19 വയസ്സുള്ള തന്നെ കൊണ്ട് 28 വയസ്സുകാരനായ യുവാവിനെ വിവാഹം ചെയ്യണമെന്ന് പിതാവ് സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടന്നും തൃപ്തി പറയുന്നു.

വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ തന്റെ മുടിയിൽ പിടിച്ചു വലിക്കുകയും തള്ളിയിടുകയും ചെയ്തിട്ടുണ്ടെന്നും അതിന്റെ പാടുകളും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ്കാരനായ അച്ഛന്റെ അക്രമം സഹിക്കാൻ വയ്യാത്തത് കൊണ്ട് താനും അമ്മയുംവീട് വിട്ടിറങ്ങിയെന്നും തൃപ്തി പറയുന്നു.