റാങ്ക് ലിസ്റ്റിൽ പേര് ഉണ്ടായിരുന്നിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനു കേരളക്കരക്ക് ഒന്നാകെ വേദന ആവുകയാണ്. എന്നാൽ അനുവിന്റെ മരണത്തെ അപഹസിച്ചു കൊണ്ട് ആക്റ്റിവിസ്റ്റായ രശ്മി ആർ നായർ രംഗത്തെത്തിയിരിക്കുകയാണ്. രശ്മി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വിവാദമായതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. 28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പി എസ് സി റാങ്ക് ലിസ്റ്റ് നോക്കിയിരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്റെ ഒരു ഇത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതെ എന്തിനാണ് പാഴാക്കുന്നത്.
ഇങ്ങനെയായിരുന്നു രശ്മി ആർ നായർ ഈ വിഷയത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. തുടർന്ന് നിരവധി ആളുകളാണ് രശ്മി നായരുടെ കുറുപ്പിനെതിരെ രോഷാകുലരായി രംഗത്തെത്തിയത്. കുറുപ്പിനെ അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് രശ്മി നായരുടെ കുറുപ്പിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇത്തരത്തിൽ പല വിഷയങ്ങളിലും രശ്മി നായർ അപഹാസ്യമായ രീതിയിലുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുകയും വിവാദമാവുകയും ചെയ്തിട്ടുണ്ട്.