Saturday, April 20, 2024
-Advertisements-
KERALA NEWS302 ട്രെയിനുകൾ സർവീസ് നടത്തിയപ്പോൾ കേരളത്തിലേക്ക് എത്തിയത് വട്ടപ്പൂജ്യം: സർക്കാരിനെയും കേരള ഹൗസിനെയും വിമർശിച്ചു ശബരിനാഥ്...

302 ട്രെയിനുകൾ സർവീസ് നടത്തിയപ്പോൾ കേരളത്തിലേക്ക് എത്തിയത് വട്ടപ്പൂജ്യം: സർക്കാരിനെയും കേരള ഹൗസിനെയും വിമർശിച്ചു ശബരിനാഥ് എംഎൽഎ

chanakya news
-Advertisements-

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ 302 ട്രെയിനുകൾ സർവീസ് നടത്തി. എന്നാൽ അതിൽ നിന്നും കേരളത്തിലേക്ക് വന്ന ട്രെയിനുകളുടെ എണ്ണം വട്ടപൂജ്യമാണെന്നു കോൺഗ്രസ്‌ എം എൽ എയായ ശബരിനാഥ്. ഇത്രയും ട്രെയിനുകളിൽ നിന്നും ഒരെണ്ണം പോലും കേരളത്തിലേക്ക് വിടാൻ സാധിക്കില്ലെങ്കിൽ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും എന്തിനാണെന്നും ശബരീനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അദ്ദേഹതിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേർ സ്വദേശങ്ങളിൽ എത്തി. (Updated)
ഇനി കേരളത്തിന്റെ കണക്ക് നോക്കാം: i) നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്‌ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം ii) ഇതിൽ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം. ഇത്രയും ട്രെയിനുകൾ ഇന്ത്യയിൽ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ട്രെയിനിൽ ഇങ്ങോട്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും

-Advertisements-