Saturday, April 20, 2024
-Advertisements-
NATIONAL NEWS33 തവണ പത്താംക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട മുഹമ്മദ്‌ നൂറുദീനെ കോവിഡ് തുണച്ചു: പത്താംക്ലാസ്സ്‌ ജയിച്ചു

33 തവണ പത്താംക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട മുഹമ്മദ്‌ നൂറുദീനെ കോവിഡ് തുണച്ചു: പത്താംക്ലാസ്സ്‌ ജയിച്ചു

chanakya news
-Advertisements-

ഹൈദരാബാദ്: ആഗോളതലത്തിൽ കോവിഡ് വൈറസ് ഭീതി വരുമ്പോൾ വിദ്യാഭ്യാസമേഖലയെയടക്കം തകിടം മറിച്ചിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് പത്താം ക്ലാസ് പരീക്ഷ പാസാകാൻ സാധിച്ചതിൽ കോവിഡിനോട് നന്ദി പറഞ്ഞിരിക്കുകയാണ് മുഹമ്മദ് നൂറുദ്ദീൻ എന്ന 51 കാരൻ. 1987 മുതലാണ് മുഹമ്മദ് നൂറുദ്ധീൻ പത്താംക്ലാസ് പാസാവാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നത്. എന്നാൽ അദ്ദേഹം ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിൽ ആയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും പാസാക്കാനുള്ള തെലുങ്കാന സർക്കാരിനെ തീരുമാനമാണ് മുഹമ്മദ് നൂറിന് ഏറെസഹായകരമായത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുന്നതിന് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണമെന്നുള്ള ആവശ്യം വർഷങ്ങളായി അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതിനെ തുടർന്ന് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീൻ കാലങ്ങളായി പരീക്ഷ പാസാകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ആശ്രമങ്ങളാണ് കോവിഡ് മഹാമാരിയിൽ സഫലമായിരിക്കുന്നത്.

-Advertisements-