Friday, April 19, 2024
-Advertisements-
NATIONAL NEWSപതിനേഴുകാരനുമായി ഒളിച്ചോടിയ വീട്ടമ്മയെ ലോഡ്ജ് മുറിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

പതിനേഴുകാരനുമായി ഒളിച്ചോടിയ വീട്ടമ്മയെ ലോഡ്ജ് മുറിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കന്യാകുമാരി : പതിനേഴുകാരനുമായി ഒളിച്ചോടിയ വീട്ടമ്മയെ കന്യകുമാരിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. രാജപാളയത്ത് നിന്ന് പതിനേഴുകാരനോപ്പം ഒളിച്ചോടിയ 33 കാരിയായ വീട്ടമ്മയാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി അറസ്റ്റിലായത്.

സെയ്തൂരിലെ ഒരു കമ്പനിയിൽ പതിനേഴുകാരനും വീട്ടമ്മയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. തുടർന്ന് ഈ മാസം 19 ന് ഇരുവരും ഒളിച്ചോടുകയായിരുന്നു. മകനെ കാണാതായതോടെ പിതാവ് പോലീസിൽ പരാതി നൽകി. അതേസമയം പതിനേഴുകാരനൊപ്പം ഒളിച്ചോടിയ യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് പോലീസ് പറഞ്ഞു.

പതിനേഴുകരനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ കൂടെ ജോലി ചെയ്തിരുന്ന യുവതിയേയും കാണാനില്ലെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കന്യാകുമാരിയിൽ നിന്നും കണ്ടെത്തിയത്. കന്യാകുമാരിയിൽ ലോഡ്ജ് മുറിയിൽ താമസിച്ച് വരികയായിരുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി വെളിപ്പെടുത്തി. യുവതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കൂടാതെ സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് പോയതിന് മറ്റൊരു കേസും ഇവർക്കെതിരെ ചാർജ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

English Summary : 33 year old woman arrested in a pocso case in kanyakumari

-Advertisements-