40 ദിവസം പ്രായമായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ പിതാവ് അറസ്റ്റിൽ

നൂലുകെട്ടു ദിവസം 40 ദിവസം പ്രായമായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിന്റെ പിതാവും പാച്ചല്ലൂർ സ്വദേശിയുമായ ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെ കാണിക്കാൻ എന്ന വ്യാജേന കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നു.

കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ഇട്ട് ഒളിപ്പിച്ചു വച്ചതിനു ശേഷം രാത്രിയോടെ ആറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉണ്ണികൃഷ്ണൻ തിരിച്ചുവരാത്തതിനെ തുടർന്ന് ട്രാഫിക് വാർഡൻ ആയ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ കുഞ്ഞിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.