42 മത് സീനിയർ കേരള സംസ്ഥാന കരാട്ടെ അസോസിയേഷൻ മത്സരത്തിൽ കാസർകോടിന് സ്വർണ്ണതിളക്കം

ചാലക്കുടി : നാല്പത്തിരണ്ടാമത്തെ സീനിയർ കേരള സംസ്ഥാന കരാട്ടെ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തിയ മത്സരത്തിൽ കാസർഗോഡ്ൻറെ ദേളി തായതൊടി ഷോട്ടോക്കാൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് സെൻറർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൈനി ദാസ് സ്വർണ്ണമെഡൽ ജേതാവും വെങ്കല മെഡൽ കരസ്ഥമാക്കി പ്രണവ് പൊതുവാളും വിജയക്കൊടി പാറിച്ചു.കുമ്പളയിലെ ഭാസ്കർ നഗറിലെ മേഘ നിവാസിലെ ദേവദാസിൻറെയും സുനിതയുടെ മകളാണ് ഷൈനി ദാസ്.
ദേളി കുണ്ടടുക്കത്തിലെ മണികണ്ഠൻറെയും ശ്രീജയുടെയും മകനാണ് പ്രണവ് പൊതുവാൾ.

കഴിഞ്ഞ ജൂനിയർ സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിലും തായതൊടി ഷോട്ടോക്കാൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് സെൻറർ ഇൻസ്റ്റിറ്റ്യൂട്ടിലെ ദേവനന്ദിന്ന് സ്വർണ്ണമെഡൽ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം മാർച്ച് 26 – 27 തീയതികളിലായി ചാലക്കുടി മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായി സംഘടിപ്പിച്ച പരിപാടിയായ കേരള കരാട്ടെ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ വെച്ചാണ് ജില്ലയ്ക്ക് ഒരു സ്വർണവും ഒരു വെങ്കലവും ലഭിച്ചത്.
കഴിഞ്ഞ മാസത്തിൽ കാസർഗോഡ് വെച്ച് നടന്ന ജില്ലാതല ചാമ്പ്യൻഷിപ്പിൽ നിന്ന് വിജയിച്ചു ഏഴു പേരാണ് സംസ്ഥാനതല ചാമ്പ്യൻഷിപ്പിലേക്ക് കാസർകോട് നിന്ന് ഷോട്ടോക്കാൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് സെൻറർ ലൂടെ മാത്രം മത്സരിച്ചത് .

Also Read  ഇന്ത്യൻ മുൻ നായകൻ വിരാട് കോലി ദേശിയ ഗാനത്തോട് അനാദരവ് കാണിച്ചതായി വിമർശനം

ഇതോടെ ജില്ലയിലെ നമ്പർവൺ കരാട്ടെ മാർഷ്യൽ ആർട്സ് ആൻഡ് ഫിറ്റ്നസ് സെൻറർ എന്ന പേര് നേടുകയാണ് അണിഞ്ഞ കാരതൊട്ടി ദുർഗ്ഗ നിലയത്തിലെ ശാന്തയ്യൻ(late) കൗസല്യ(late) ദമ്പതികളുടെ മകനായ കരാട്ടെ മാസ്റ്റർ പ്രസന്ന കുമാറിൻറെ ഇൻസ്റ്റിറ്റ്യൂട്ട്.ഇനിയും ഒരുപാട് ഉയരത്തിലേക്ക് വലിയ രീതിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് കാസർഗോഡ് ജില്ല സ്പോർട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ മാസ്റ്റർ പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. കാസർഗോഡ് സ്പോർട്സ് കരാട്ടെ അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ കെ സി ഈ മികച്ച നേട്ടത്തെ ജില്ലയിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച മത്സരിച്ച മുഴുവൻ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.