Thursday, March 28, 2024
-Advertisements-
ENTERTAINMENT44 കാരിയായ സുസ്മിത സെന്നിനെ ഒറ്റ മെസേജിലൂടെ ആകർഷിച്ച 29 കാരൻ ഇപ്പോൾ സുസ്മിതയുടെ കാമുകൻ...

44 കാരിയായ സുസ്മിത സെന്നിനെ ഒറ്റ മെസേജിലൂടെ ആകർഷിച്ച 29 കാരൻ ഇപ്പോൾ സുസ്മിതയുടെ കാമുകൻ ; തുറന്ന് പറഞ്ഞ് താരം

chanakya news
-Advertisements-

ബോളിവുഡ് സിനിമയിൽ നിറഞ്ഞ സാന്നിധ്യമാണ് സുസ്മിത സെൻ. 1994 ൽ തന്റെ പതിനെട്ടാം വയസിൽ മിസ്സ്‌ യൂണിവേഴ്‌സ് പട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ കാമുകൻ രോഹ്മാൻ ഷോളിനും മക്കൾക്കും ഒപ്പം ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാതെ അവധികാലം ആഘോഷിക്കുകയാണ്.

പ്രമുഖ മോഡൽ കൂടിയായ കാമുകൻ രോഹ്മാൻ ഷോളിനുമായുള്ള പ്രണയത്തെ പറ്റി താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. പ്രായം പറയാതെയാണ് കമ്പനിയായതെന്നും ഇരുവരും തമ്മിൽ 15 വയസ്സിന്റെ വിത്യാസം ഉണ്ടെന്ന് പ്രണയം തോന്നിയതെത്തിന് ശേഷമാണ് മനസിലാക്കിയതെന്നും സുസ്മിത പറയുന്നു.

രോഹ്മാൻ ഷോളിനും 29 വയസും സുസ്മിതക്ക് 44 വയസ്സുമാണ് ഉള്ളത്. താൻ പല തവണ പ്രായം ചോദിച്ചിട്ടും രോഹ്മാൻ പ്രായം പറയാന് തയാറായില്ലെന്നും അതിന്റെ കാരണം താൻ അപ്പോൾ ചിന്തിച്ചില്ലന്നും സുസ്മിത പറയുന്നു. കാണാൻ ചെറുപ്പമാണെല്ലോ പ്രായം എത്രയുണ്ട് എന്ന ചോദ്യത്തിന് ഊഹിക്കാൻ മാത്രമാണ് രോഹ്മാൻ നൽകിയ മറുപടിയെന്നും സുസ്മിത പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ രോഹ്മാൻ അയച്ച ഒരു മെസ്സേജാണ് ആകർഷിച്ചതെന്നും അത് കണ്ടാണ് പരിചയപെട്ടതെന്നും അപ്രതീക്ഷിതമായി കണ്ട മെസ്സേജ് മനസിനെ വളരെ സന്തോഷിപ്പിച്ചെന്നും അതിന് നന്ദിയായി നൽകിയ മറുപടിയിൽ കൂടി സൗഹൃദം മുന്നോട്ട് കൊണ്ട് പോയി പിന്നീട് അത് പ്രണയമായി മാറിയെന്നും സുസ്മിത വെളിപ്പെടുത്തുന്നു.

-Advertisements-