Saturday, April 20, 2024
-Advertisements-
KERALA NEWS47 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സിതാര

47 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സിതാര

chanakya news
-Advertisements-

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് സിതാര. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ്സിൽ സിനിമയിൽ അരങ്ങേറിയ സിതാര പിന്നീട് നായികയായും അമ്മയായും വേഷമിട്ടു. തെലുങ്ക്, കന്നഡ ഭാഷയിലും സിതാര അഭിനയിച്ചിട്ടുണ്ട്.

നായിക വേഷത്തിൽ തിളങ്ങിയ കാലം ഉണ്ടായിട്ടും ഇതുവരെ സിതാര വിവാഹം കഴിച്ചിട്ടില്ല. 47 വയസ്സായിട്ടും അങ്ങനെ ഒരു ആഗ്രഹം തോന്നിയിട്ടില്ല എന്നാണ് സിതാര പറയുന്നതു. വിവാഹത്തിനെ പറ്റി ചിന്തിച്ചിട്ടില്ലനും അതിനോട് പണ്ട് മുതൽക്കേ താല്പര്യമില്ലായിരുന്നുവെന്നും സിതാര പറയുന്നു. വിവാഹ രീതിയോട് താല്പര്യമില്ലന്ന് ഇതിന് മുൻപും താരം പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നാൽ വിവാഹം കഴിയാത്തതിന്റെ കാരണം സിതാര ഇപ്പോൾ വ്യക്തമാക്കുകയാണ്. അച്ഛന്റെ വേർപാട് ഒരുപാട് വേദനിപ്പിച്ചുവെന്നും നല്ല ആത്മബന്ധം ഉണ്ടായിരുന്നു പെട്ടന്ന് ഉള്ള അച്ഛന്റെ മരണം ഒരു ഷോക്കായിരുന്നു അത് കൂടിയായപ്പോൾ വിവാഹത്തിനോട് ഉള്ള താല്പര്യം പോയി ഒറ്റക്ക് ഉള്ള ജീവിതം ശീലമായി ഇപ്പോൾ ഇതിൽ സന്തോഷം കണ്ടെത്തുകയാണ് എന്നാണ് സിതാര പറയുന്നത്.

-Advertisements-