Tuesday, April 23, 2024
-Advertisements-
KERALA NEWS48 മണിക്കൂർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് 6 മണിക്കൂർ കൊണ്ട് വിലക്ക് മാറിയതെങ്ങനെ? ചോദ്യവുമായി ടിപി സെൻകുമാർ...

48 മണിക്കൂർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് 6 മണിക്കൂർ കൊണ്ട് വിലക്ക് മാറിയതെങ്ങനെ? ചോദ്യവുമായി ടിപി സെൻകുമാർ രംഗത്ത്

chanakya news
-Advertisements-

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച ഏഷ്യാനെറ്റ്‌ ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്കേർപ്പെടുത്തിയിട്ട് അതെങ്ങനെ 6 മണിക്കൂറായി കുറഞ്ഞെന്ന ചോദ്യവുമായി ഡോ ടിപി സെൻകുമാർ. അദ്ദേഹം ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഏഷ്യാനെറ്റ്‌ ചാനലിനും മീഡിയ വൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചു? ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ? കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?

ആരാണിതിന്റെ ഗുണഭോക്താവ്.? ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്? ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ലകാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക. ആ കള്ള കൈകൾ പുറത്തു കൊണ്ട് വരിക. പ്രതിബദ്ധത ഭാരതത്തോടാണ്… രാത്രിയിൽ മ്ലേച്ചൻ പ്രവർത്തനം നടത്തുന്നവരോടല്ല… എന്ത് നടന്നു എന്നു സർക്കാർ വ്യക്തമാക്കണം. എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന, ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു…

-Advertisements-