500 പേർ എന്നത് വലിയ സംഖ്യ അല്ല, കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സത്യപ്രതിജ്ഞ ചടങ്ങിൽ കുറവ് ആളുകളെ പങ്കെടുപ്പിക്കുന്നതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം ഇരുപതാം തീയതി നടക്കും. കോവിഡ് മാനദണ്ഡം കണക്കിലെടുത്ത് 500 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്നും 500 എന്നത് ചെറിയ സംഖ്യ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പതിനായിരം പേർക്ക് പങ്കെടുക്കാവുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരെ ഉൾക്കൊള്ളിച്ചാണ് ചടങ്ങ് നടത്തുക. കഴിഞ്ഞ തവണ നാല്പതിനായിരം പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യം കണക്കിലെടുതാണ് 500 പേരെ മാത്രം ചടങ്ങിൽ പങ്കെടുപ്പിക്കുന്നത്. ഇത്തരമൊരു ചടങ്ങിന് 500 എന്നത് വളരെ ചെറിയ സംഖ്യ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തിൽ ഒഴിവാക്കാൻ പറ്റാത്ത ആളുകളെയാണ് ചടങ്ങിന് ക്ഷണിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

  കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ അസാധാരണമായ നീക്കം നടത്തുന്നത്. അതുകൊണ്ടാണ് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ചുരുക്കിയത്. സ്റ്റേഡിയം എന്ന് കേൾക്കുമ്പോൾ തന്നെ ജനസമുദ്രം എന്ന് ചിന്തിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Latest news
POPPULAR NEWS