500 വലിയ സംഖ്യയല്ല ; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി നടി പാർവ്വതി തിരുവോത്ത്

തിരുവനന്തപുരം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് 500 പേരെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ചലച്ചിത്ര താരം പാർവതി തിരുവോത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും പാർവതി തിരുവോത്ത് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനം നടക്കുബോൾ 500 പേര് എന്നത് ചെറിയ സംഖ്യ അല്ലെന്നും അങ്ങനെ കാണരുതെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു.

ഈ അവസരത്തിൽ 500 പേരെ ഉൾപ്പെടുത്തി ചടങ്ങ് സങ്കടിപ്പിക്കുന്നത് തെറ്റായ തീരുമാനം ആണെന്നും. കോവിഡ് പ്രതിരോധത്തിനായി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ തുടരുന്നതിനിടയിൽ ഈ തീരുമാനം ഞെട്ടിക്കുന്നതാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് വെർച്വൽ സംവിധാനങ്ങൾ ഉപയോഗിച്ച് മാതൃകയാകണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

  ചുവപ്പണിഞ്ഞ് സുന്ദരിയായി നിമിഷ സജയൻ ; ചിത്രം ഏറ്റെടുത്ത് ആരാധകർ

ഈ മാസം 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. 500 പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുന്നതെന്നും. 500 എന്നത് വലിയ സംഖ്യ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. 50000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 500 പേരെ മാത്രമേ പങ്കെടുപ്പിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Latest news
POPPULAR NEWS