Wednesday, September 11, 2024
-Advertisements-
KERALA NEWSസ്വന്തം പാർട്ടിയിലുള്ള നുഴഞ്ഞുകയറ്റക്കാരായ എസ്.ഡി.പി.ഐക്കാരെ ആദ്യം പുറത്താക്കൂ പിണറായി വിജയാ.. അലനും താഹയും ഉദാഹരണങ്ങളാണ്: മുഖ്യമന്ത്രിയ്ക്ക്...

സ്വന്തം പാർട്ടിയിലുള്ള നുഴഞ്ഞുകയറ്റക്കാരായ എസ്.ഡി.പി.ഐക്കാരെ ആദ്യം പുറത്താക്കൂ പിണറായി വിജയാ.. അലനും താഹയും ഉദാഹരണങ്ങളാണ്: മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകികൊണ്ട് കിടില കെ സുരേന്ദ്രൻ

chanakya news

ആക്രമണം നടത്തുന്ന എസ്.ഡി.പി.ഐക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകികൊണ്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ആദ്യം പിണറായി വിജയൻ ചെയ്യേണ്ടത് സ്വന്തം പാർട്ടിയിൽ നുഴഞ്ഞു കയറിയ എസ് ഡി പി ഐക്കാരെ പുറത്താക്കുകയാണ് വേണ്ടതെന്നും, പാർട്ടിയിൽ ഇത്തരത്തിലുള്ള നുഴഞ്ഞു കയറ്റക്കാർ വ്യാപകമായി ചുമതല വഹിക്കുന്നുണ്ടെന്നും, അലനും താഹയും ഉദാഹരണങ്ങളാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുള്ള എസ്. ഡി. പി. ഐ ക്കാരെ പുറത്താക്കുകയാണ്. സംസ്ഥാനത്തുടനീളം ഇത്തരം തീവ്രവാദികൾ സി. പി. എമ്മിൽ വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്. അലനും താഹയും ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം ആയിരക്കണക്കിന് ആളുകൾ പാർട്ടിയിലുണ്ട്. ഡി. വൈ. എഫ്. ഐയും എസ്. എഫ്. ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജൻസികളായി മാറിയിരിക്കുകയാണ്. വർഗ്ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നിൽ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടത്.

പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുള്ള എസ്. ഡി. പി. ഐ ക്കാരെ പുറത്താക്കുകയാണ്….

K Surendran यांनी वर पोस्ट केले रविवार, २ फेब्रुवारी, २०२०