Wednesday, April 24, 2024
-Advertisements-
KERALA NEWS55 പശുക്കളുമായി ജയറാമിന്റെ മാതൃകാ പശു ഫാം: ദിവസവും 300 ലിറ്ററിലധികം പാൽ ഉത്പാദനം നടക്കുന്നു

55 പശുക്കളുമായി ജയറാമിന്റെ മാതൃകാ പശു ഫാം: ദിവസവും 300 ലിറ്ററിലധികം പാൽ ഉത്പാദനം നടക്കുന്നു

chanakya news
-Advertisements-

മലയാളത്തിലെ പ്രിയ സിനിമ താരമായ ജയറാം ക്ഷീര കർഷകർക്ക് പ്രചോദനമേകി മാതൃകയാകുകയാണ്. 10 വർഷങ്ങൾക്ക് മുൻപ് അഞ്ചു പശുക്കളുമായി തുടങ്ങിയ ഫാമിൽ ഇപ്പോൾ 55 പശുക്കളാണുള്ളത്. ദിവസം 300 ലിറ്റർ പാൽ ലഭിക്കുന്നുണ്ടെന്നും താരം പറയുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ജയറാമിന്റെ ഈ മാതൃകാ ഫാമു പ്രവർത്തിക്കുന്നത്.

പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. കൂടാതെ സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന്റെ ഫാമിനെ മാതൃകയായി തിരഞ്ഞെടുക്കുകയും ചെയ്തു കഴിഞ്ഞു. ക്ഷീര കർഷകർക്ക് പ്രചോദനം കൂടിയാണ് താരത്തിന്റെ ഈ മേഖലയിലെ പ്രവർത്തനം. ക്ഷീരമേഖല കേരളത്തിൽ പ്രോഹത്സാഹിപ്പിക്കണമെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

ഫാമിന് നൽകിയിരിക്കുന്ന പേര് ആനന്ദ് എന്നാണ്. തോട്ടുവയിലുള്ള കുടുംബത്തിന്റെ സ്ഥലത്താണ് ഫാമു സ്ഥിതി ചെയ്യുന്നത്. ഫാമിൽ ബിയോഗ്യാസും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നിന്നും ഫാമിലേക്ക് ആവശ്യമായ വൈദ്യുതി ഉല്പാദനവും നടക്കുന്നുണ്ട്. ഫാമിൽ നിലവിൽ അഞ്ച് ജോലിക്കാരാണ് ഉള്ളത്. താരത്തിന്റെ ക്ഷീര മേഖലയിലുള്ള പ്രവർത്തനം മറ്റുള്ളവർക്ക് ഇതിലേക്ക് ഇറങ്ങി തിരിക്കാന്‍ പ്രചോദനം നൽകുകയാണ്.

-Advertisements-