Thursday, April 25, 2024
-Advertisements-
KERALA NEWS6 വർഷം മുൻപ് സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു എന്നാൽ ഇനി ചില റോളുകളിൽ അഭിനയിക്കില്ല ;...

6 വർഷം മുൻപ് സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു എന്നാൽ ഇനി ചില റോളുകളിൽ അഭിനയിക്കില്ല ; ഷംന കാസിം

chanakya news
-Advertisements-

അഭിനയ രംഗത്ത് മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. നിരവധി സിനിമകളിൽ വേഷമിട്ട താരം നൃത്ത രംഗത്തിലും സജീവമാണ്. നൃത്ത രംഗത്ത് നിന്നാണ് താരം സിനിമയിൽ എത്തുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്. മലയാളത്തിൽ നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടും നല്ല സിനിമകളിൽ ഇപ്പോഴാണ് അഭിനയിക്കുന്നതെന്നും താരം പറയുന്നു.

ചിലരുടെ ജീവിതത്തിൽ 18 വയസ്സിൽ ഭാഗ്യം വരുമെങ്കിൽ ചിലർക്ക് 28 വയസ്സാകുമ്പോളാണ് ഭാഗ്യം ഉദിക്കുന്നതെന്ന് ഷംന പറയുന്നു. നല്ല സിനിമകൾ ചെയ്താൽ പ്രേക്ഷകർ ഓർത്തിരിക്കുമെന്നും താരം പറയുന്നു.2008 ൽ നായിക വേഷത്തിൽ എത്തിയ താരം സിനിമയിൽ സജീവമായിരുന്നെങ്കിലും ചെറിയ റോളുകളായിരുന്നു മിക്കപ്പോഴും വേഷമിട്ടിരുന്നത്.

ചിലരെ ഭാഗ്യം നേരത്തെ തേടി വരുമെന്നും മറ്റുചിലരെ അല്പം വൈകുമെന്നും ഷംന കൂട്ടിച്ചേർത്തു. 6 വർഷം മുൻപ് സിനിമയിൽ ഇനി അഭിനയിക്കണ്ടന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നും നൃത്തമാണ് തന്റെ ജീവിതമെന്ന് കരുതി മുന്നോട്ട് പോയപ്പോൾ തെലുങ്കിൽ സിനിമകൾ ഹിറ്റായെന്നും അങ്ങനെയാണ് തുടരാൻ തീരുമാനിച്ചതെന്നും എന്നാൽ ഡാൻസ് ഉപേക്ഷിക്കാൻ കഴിയില്ലെന്നും ഡാൻസ് ഉപേക്ഷിക്കാൻ കഴിയാത്തത് കാരണം ഒരു കല്യാണം പോലും വേണ്ടന്ന് വെച്ചെന്നും താരം പറയുന്നു.

-Advertisements-