60 നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി മുൻ മിസ് അമേരിക്ക ജീവനൊടുക്കി

ന്യൂയോർക്ക് : മുൻ മിസ് അമേരിക്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിസ് അമേരിക്കയും മോഡലുമായ ചെസ്‌ലി ക്രിസ്റ്റിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 60 നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ് ചെസ്‌ലി ക്രിസ്റ്റി ആത്മഹത്യ ചെയ്തത്.

മോഡലിംഗിലും, ഫാഷൻ ബ്ലോഗിങ്ങിലും സജീവമായിരുന്ന ചെസ്‌ലി ക്രിസ്റ്റി അഭിഭാഷക കൂടിയാണ്. ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയാണ് മോഡലിംഗ് രംഗത്തെത്തുന്നത്. 2019 ൽ മിസ് അമേരിക്കൻ പട്ടം നേടുമ്പോൾ ചെസ്‌ലി ക്രിസ്റ്റിയുടെ പ്രായം 27 വയസായിരുന്നു.

  പാകിസ്താനിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരെ ഭീകരാ-ക്രമണം: അഞ്ചു പേർ കൊ-ല്ലപ്പെട്ടു

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഈ ദിവസം ശാന്തിയും സമാധാനവും നൽകട്ടെ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ചെസ്‌ലി ക്രിസ്റ്റി താമസിച്ചിരുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ മുകളിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയാണ് ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുന്നതിനായി മാനസികാരോഗ്യനമ്പർ വിദഗ്ധരുടെ സഹായം തേടുക – 1056, 0471- 2552056)

Latest news
POPPULAR NEWS