എറണാകുളം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംമ്പർ അടിച്ച ജയപാലിന് പോപ്പുലർ ഫ്രണ്ട് കേരള എന്ന പേരിൽ ഭീഷണി കത്ത്. 65 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ക്വട്ടേഷൻ നൽകി അപായപ്പെടുത്തുമെന്നാണ് ഭീഷണി കത്തിൽ പറയുന്നത്. തൃശൂർ ചേലക്കരയിലെ പിൻകോഡിൽ നിന്നാണ് കത്ത് ലഭിച്ചതെങ്കിലും കണ്ണൂർ ഭാഷയിലാണ് കത്തെഴുതിയിരിക്കുന്നത്.
കത്ത് കിട്ടിയ കാര്യം മറ്റാരെയും അറിയിക്കരുതെന്നും കത്തിൽ എഴുതിയിട്ടുണ്ട്. പണം നൽകാനായി ബന്ധപ്പെടേണ്ട നമ്പറും ഭീഷണി കത്തിൽ നൽകിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം 65 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഓണം ബംമ്പർ അടിച്ച കോടികൾ അനുഭവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണികത്തിൽ പറയുന്നു.
അതേസമയം ജീവിതം വഴിമുട്ടിയ എഴുപതുകാരനും കുടുംബത്തിനും സ്ഥലം വാങ്ങി വീട് നിർമിക്കാനാണ് പണമെന്നും കത്തിൽ പറയുന്നു. ജയപാലന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസമാണ് ഓണം ബംബറിൻറെ ഒന്നാം സമ്മാനമായ 12 കോടിരൂപ ജയപാലന് ലഭിച്ചത്.