Thursday, October 10, 2024
-Advertisements-
NATIONAL NEWSപെൺകുട്ടിയെ സ്കൂളിന്റെ ടെറസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ; മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ആറാം ക്ലാസുകാരൻ പോലീസ്...

പെൺകുട്ടിയെ സ്കൂളിന്റെ ടെറസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ; മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ആറാം ക്ലാസുകാരൻ പോലീസ് കസ്റ്റഡിയിൽ

chanakya news

ഉത്തർപ്രദേശ് : മുസാഫർനഗറിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് വയസുകാരിയായ പെൺകുട്ടിയെ സ്‌കൂളിന്റെ ടെറസിൽ കൊണ്ട് പോയി പത്ത് വയസുകാരനായ വിദ്യാർത്ഥി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

English Summary : 6th class boy who molested a three-year-old girl is in police custody