7 വർഷത്തെ പ്രണയം ; 100 പവനും കാറും കിട്ടിയാലേ വിവാഹം കഴിക്കു, യുവാവ് വഞ്ചിച്ചതോടെ പെൺകുട്ടി ജീവനൊടുക്കി

ആലപ്പുഴ: ഏഴു വർഷത്തോളം കാമുകനുവേണ്ടി ജീവിക്കുകയും വിവാഹത്തിനായി വളയിടീൽ ചടങ്ങ് നടത്തുകയും ചെയ്ത ശേഷം പിന്നീട് ഇനിയൊന്നും നൽകാൻ ഇല്ലെന്നു കണ്ടപ്പോൾ മറ്റൊരു പെൺകുട്ടിയെ കണ്ടപ്പോൾ ആ ആത്മബന്ധം മറന്ന് അവൾക്കൊപ്പം ജീവിക്കാൻ വേണ്ടി തന്ത്രപരമായ രീതിയിൽ പെൺകുട്ടിയെ ഒഴിവാക്കിയ സംഭവം കേരളക്കരയെ ഒന്നാം ഞെട്ടിച്ചതാണ്. എന്നെ ഉപേക്ഷിക്കരുതെന്ന് എന്നെ വിവാഹം കഴിക്കണമെന്നും കരഞ്ഞ് ആ പെൺകുട്ടി പറഞ്ഞിട്ടും പെൺകുട്ടിയുടെ കണ്ണീർ കാണാതെ തള്ളിപറയുകയും ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ മനംനൊന്ത് കാമുകന്റെ വഞ്ചനയിൽ മനസ്സ് തകർന്ന് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ജീവനൊടുക്കിയത്. റംസിയുടെ ആത്മഹത്യ ശേഷം ഇതേ രീതിയിൽ തന്നെ സമാനമായ മറ്റൊരു സംഭവം കൂടി കേരളക്കരയിൽ ഉണ്ടായിരിക്കുകയാണ്.

ഏഴുവർഷത്തോളം തന്നെ പ്രണയിച്ച യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ അവളെ വഞ്ചിച്ചുകൊണ്ട് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത മനോവിഷമത്തിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായി. ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൻ ഹൗസിൽ വിശ്വനാഥൻ ഗീതാ ദമ്പതികളുടെ മകളായ അർച്ചനയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം വി എൻ എസ് എസ് നഴ്സിംഗ് കോളേജിലെ വിദ്യാർഥിനിയായിരുന്നു. തന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ശ്യാംലാൽ എന്ന യുവാവാണ് എന്ന് തെളിയിക്കുന്ന ശബ്ദം രേഖകളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കണ്ടല്ലൂർ സ്വദേശിയായ ശ്യാംലാലിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. തന്നെ വിവാഹം കഴിക്കാമെന്ന് യുവാവ് വിശ്വസിപ്പിച്ചിരുന്നതായും ശേഷം വഞ്ചിച്ചതായി മനസിലായപ്പോൾ ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

ഇരുവരും തമ്മിലുള്ള പ്രണയം രണ്ടുപേരുടെയും വീട്ടുകാർ അറിഞ്ഞിരുന്നു. വീട്ടുകാരുമൊത്ത് ഇരുവരുടെയും വിവാഹം ആലോചനയും ഉറപ്പിച്ചിരുന്നു. എന്നാൽ സാമ്പത്തികം കുറവാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ശ്യാംലാൽ മറ്റൊരു വിവാഹത്തിന് തയ്യാറായത്. ശ്യാംലാലും കായംകുളം സ്വദേശിയായ മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം നാളെ നടക്കാനിരിക്കുകയാണ് അർച്ചന ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് മരണത്തിന് കീഴടങ്ങിയത്. ശ്യാം ലാലിന്റെ വിവാഹത്തിന്റെ നിശ്ചയ സമയത്താണ് അർച്ചന ആത്മഹത്യചെയ്തത്. ഒതളങ്ങ കഴിക്കുകയും ശേഷം താൻ ആത്മഹത്യ ചെയ്യുകയാണെന്ന് ശ്യാമിനെ മെസ്സേജിലൂടെ അറിയിക്കുകയുണ്ടായി. ശ്യാംലാൽ കണ്ടതിനു ശേഷം അർച്ചന മെസ്സേജ് ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ആയിരുന്നു. തുടർന്ന് ശ്യാംലാൽ ഇത് അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ച് അറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോൾ അർച്ചന അവശനിലയിലായിരുന്നു.

അവിടെ നിന്നും അർച്ചനയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർച്ചനയുടെ ആത്മഹത്യയെ തുടർന്ന് ശ്യാംലാൽ ഒളിവിൽ പോയിരിക്കുകയാണ്. ശ്യാംലാലിനെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് അർച്ചനയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആവശ്യം ഉയർന്നു വരികയാണ്. അർച്ചന സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇയാൾ അർച്ചനയോട് പ്രണയവുമായി അടുത്ത കൂടുന്നത്. പിന്നീട് അർച്ചന പ്ലസ്ടുവിലായപ്പോൾ വിവാഹാലോചനയുമായി യുവാവ് വീട്ടിലെത്തുകയായിരുന്നു. എന്നാൽ അർച്ചനയുടെ പഠനം കഴിഞ്ഞതിനുശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നും ഉത്തരവാദിത്തപ്പെട്ടവരുമായി വന്നാൽ അത് ആലോചിക്കാമെന്ന് ആയിരുന്നു അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നത് ബിഎസ്സി നേഴ്സിങ് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഇയാൾ വീട്ടുകാരുമായി ഒത്തു വിവാഹാലോചന നടത്തിയത്.

വലിയ രീതിയിലുള്ള സ്ത്രീധനം ഒന്നും താങ്കൾക്ക് തരാൻ സാധിക്കില്ലെന്നും പിതാവ് ശ്യാം ലാലിന്റെ വീട്ടുകാരെ അറിയിക്കുകയും ഉണ്ടായി. ഇയാളുടെ സഹോദരിക്ക് നൂറു പവൻ സ്വർണമാണ് കൊടുത്തതെന്നും ആയതിനാൽ സ്ത്രീധനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ ശ്യാം ലാലിന്റെ നിർബന്ധപ്രകാരം വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു. പിന്നീട് ശ്യാംലാൽ ഗൾഫിൽ പോവുകയും സാമ്പത്തികമായി നല്ല രീതിയിലുള്ള ഉയർച്ച ഉണ്ടാവുകയും ചെയ്തതിനെതുടർന്ന് സ്വഭാവത്തിലും മാറ്റം വരികയായിരുന്നു. തുടർന്ന് അർച്ചന അറിയാതെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാള്ള ശ്രമം നടത്തി.

എന്നാൽ ഈ വിവരം അറിഞ്ഞതിനെ തുടർന്ന് അതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയത്. ആത്മഹത്യക്ക് മുൻപ് കൂട്ടുകാരുമായി ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഫോൺ സംഭാഷണങ്ങൾ പോലീസും ശേഖരിച്ച് കഴിഞ്ഞു. ഒളിവിൽ കഴിയുന്ന ശ്യാം ലാലിനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമായി ഇരിക്കുകയാണ്.