Thursday, April 25, 2024
-Advertisements-
KERALA NEWS7.62mm വെടിയുണ്ടയുടെ ഏതൊക്കെ തോക്കിൽ നിറക്കാം എന്ന് അറിയാൻ പബ്‌ജി കളിക്കുന്ന മൂന്നാം ക്‌ളാസുകാരൻ ചെക്കനോട്...

7.62mm വെടിയുണ്ടയുടെ ഏതൊക്കെ തോക്കിൽ നിറക്കാം എന്ന് അറിയാൻ പബ്‌ജി കളിക്കുന്ന മൂന്നാം ക്‌ളാസുകാരൻ ചെക്കനോട് ചോദിച്ചാൽ മതി: ഭാസ്കർ ടി ദാസ് എഴുതുന്നു

chanakya news
-Advertisements-

കേരള പോലീസിന്റെ കൈവശമുള്ള തോക്കുകളും ഉണ്ടകളും കാണാതെ പോയ സംഭവം ഉണ്ടായി. അത് തന്നെ ഗുരുതരമായ രീതിയിലുള്ള സുരക്ഷാ വീഴ്ചയെന്ന് തന്നെവേണം പറയാൻ. കാരണം നാട് കാക്കണ്ട നാട് നന്നാക്കേണ്ട പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ഉഗ്രശേഷിയുള്ള ഇത്തരം സാധനങ്ങൾ കാണാതെ വരികയെന്ന് പറഞ്ഞാൽ അത് ജനങ്ങളിൽ തന്നെ പോലീസിനോടുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പോലും പലരും ചിന്തിച്ചുപോകും. ഇത്തരം അവസ്ഥയിൽ എ കെ 47 പോലെയുള്ള അതീവ പ്രഹരശേഷിയുള്ള തോക്കുകളുടെ ഉണ്ടയാണ് പോലീസിന്റെ പക്കൽ നിന്നും കാണാതായത്. കേരളത്തിലേക്ക് കടത്തി എന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞ ആയിരം സെമി ഔട്ടോമാറ്റിക് തോക്കുകളുടെ വാർത്തയുമായി കൂട്ടി ചേർത്തു വായിക്കേണ്ടതാണ് ഈ ഉണ്ട കാണാത്ത വാർത്തയും…

ഭാസ്കർ ടി ദാസ് എഴുതുന്നു…

ട്രോൾ ഉണ്ടാക്കേണ്ട വിഷയമല്ല കേരളാ പോലീസിന്റെ കൈവശം ഉള്ള പന്ത്രണ്ടായിരത്തോളം വെടിയുണ്ടകൾ കാണാതെ പോയത്. 7.62mm വെടിയുണ്ടയുടെ ഏതൊക്കെ തോക്കിൽ നിറക്കാം എന്ന് അറിയാൻ ബാലിസ്റ്റിക് എക്സ്പെർട്ടിനെ വിളിക്കേണ്ട കാര്യം ഒന്നുമില്ല. പബ്‌ജി കളിക്കുന്ന മൂന്നാം ക്‌ളാസുകാരൻ ചെക്കനോട് ചോദിച്ചാൽ മതി.

ആ.കെ 47, എസ്.എൽ.ആർ, പോലുള്ള അതീവ പ്രഹരശേഷിയുള്ള തോക്കുകളുടെ ഉണ്ടയാണ് പോലീസിന്റെ പക്കൽ നിന്ന് കാണാതായത്. കഴിഞ്ഞ മെയ് മാസം കേരളത്തിലേക്ക് കടത്തി എന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞ ആയിരം സെമി ഓട്ടോമാറ്റിക്ക് തോക്കുകളുടെ വാർത്തയുമായി കൂട്ടി ചേർത്ത് വായിക്കേണ്ടതാണ് ഈ ഉണ്ട കാണാത്ത വാർത്തയും.

ആയിരം തോക്കുകൾ കേരളത്തിൽ എത്തിയതിന് തെളിവ് ഉണ്ട്. അത് വിറ്റവരേയും ഉണ്ടാക്കിയവരെയും മധ്യപ്രദേശ്, മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ എത്തിയ തോക്കുകൾക്ക് മാത്രമാണ് തുമ്പില്ലാത്തത്. തോക്കുകളിൽ നിറക്കാൻ ഉള്ള ഉണ്ടകൾ പോലീസ് തന്നെ സംഭാവന നൽകുമ്പോൾ അന്വേഷണത്തിന്റെ ഊക്ക് നമുക്ക് ഊഹിക്കാം.

ട്രോൾ ഉണ്ടാക്കേണ്ട വിഷയമല്ല കേരളാ പോലീസിന്റെ കൈവശം ഉള്ള പന്ത്രണ്ടായിരത്തോളം വെടിയുണ്ടകൾ കാണാതെ പോയത്. 7.62mm…

Bhaskar T Das यांनी वर पोस्ट केले बुधवार, १२ फेब्रुवारी, २०२०

 

-Advertisements-