70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചയാളെ കബളിപ്പിക്കാൻ ശ്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

വയനാട്: 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി ലോട്ടറി തട്ടിയെടുക്കാനും കബളിപ്പിക്കാനും ശ്രമിച്ച സംഭവത്തിൽ ഏഴ്പേർ പോലീസ് കസ്റ്റഡിയിൽ. ലോട്ടറിയടിച്ച ടിക്കറ്റിന് ബാങ്കിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക നൽകാമെന്നുന്നുള്ള വാഗ്ദാനവുമായാണ് പ്രതികൾ ഇയാളെ കബളിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ സുരേഷ്, ടോജോ, രാജിൻ, വർഗീസ് ബോസ്, വിപിൻ, തൃശ്ശൂർ സ്വദേശിയായ ഗീവർ, കോഴിക്കോട് സ്വദേശിയായ വിഷ്ണു എന്നിവരെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

അക്ഷയ ഭാഗ്യക്കുറിയെടുത്ത പൊഴുതന സ്വദേശിയ്ക്ക് കഴിഞ്ഞദിവസമാണ് നറുക്കെടുപ്പിലൂടെ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. തുടർന്ന് ഇദ്ദേഹം ടിക്കറ്റ് മരുമകന് നൽകുകയായിരുന്നു. എന്നാൽ ബാങ്കിൽ നിന്നും തരുന്നതിനേക്കാൾ കൂടുതൽ തുക തങ്ങൾ നൽകാമെന്നുള്ള വാഗ്ദാനവുമായി യുവാവിനെ തട്ടിപ്പ് സംഘം സമീപിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് തിരിച്ചു ചോദിച്ചപ്പോൾ സംഘം യുവാവിനെ മർദ്ദിക്കുകയായിരുന്നു. സംഭവം നാട്ടുകാർ പോലീസിൽ അറിയിക്കുകയും തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.