Friday, March 29, 2024
-Advertisements-
NATIONAL NEWSനാട്ടുകാരും ബന്ധുക്കളും അറിഞ്ഞില്ല ; മകൻ മരിച്ചതിന് പിന്നാലെ മകന്റെ 28 വയസുള്ള ഭാര്യയെ വിവാഹം...

നാട്ടുകാരും ബന്ധുക്കളും അറിഞ്ഞില്ല ; മകൻ മരിച്ചതിന് പിന്നാലെ മകന്റെ 28 വയസുള്ള ഭാര്യയെ വിവാഹം ചെയ്ത് പിതാവ്

chanakya news
-Advertisements-

ഉത്തർപ്രദേശ് : മകൻ മരിച്ചതിന് പിന്നാലെ മകന്റെ 28 വയസുള്ള ഭാര്യയെ വിവാഹം ചെയ്ത് പിതാവ്. ഉത്തർപ്രദേശ് ബദ്‌ഗൽഗഞ്ച് സ്വദേശിയും 70 കാരനുമായ കൈലാസ് യാദവാണ് മരുമകളെ വിവാഹം ചെയ്തത്. അതേസമയം കൈലാസ് യാദവിന്റെ ഭാര്യ 12 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കൈലാസ് യാദവിന്റെ മൂന്നാമത്തെ മകൻ മാസങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. മ​ക​ന്റെ മ​ര​ണ​ ശേ​ഷം പൂ​ജ​യെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകിയെങ്കിലും പൂജ കൈലാസ് യാദവിന്റെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തുടർന്നാണ് കൈലാസ് യാദവ് പൂജയെ വിവാഹം ചെയ്തത്. പോലീസ് സ്റ്റേഷനിലെ പാറാവ് ജോലിക്കാരനാണ് കൈലാസ് യാദവ്.

മരുമകളായ പൂജയുടെ പൂർണ സമ്മതത്തോടെയാണ് കൈലാസ് യാദവ് മരുമകളെ വിവാഹം ചെയ്തതെന്ന് സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് വ്യക്തമാക്കി. എന്നാൽ കൈലാസ് യാദവ് പൂജയെ വിവാഹം ചെയ്ത കാര്യം നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ച്‌വെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായതോടെയാണ് പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയത്.

English Summary : 70 year old man married daughter in low

-Advertisements-