Friday, April 19, 2024
-Advertisements-
KERALA NEWS80 ലക്ഷം രൂപയുടെ ഫ്ലാറ്റ്, 2000 സ്ക്വയർഫീറ്റ് വീട് ; കൈകൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ മലിനീകരണ...

80 ലക്ഷം രൂപയുടെ ഫ്ലാറ്റ്, 2000 സ്ക്വയർഫീറ്റ് വീട് ; കൈകൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറുടെ വീട്ടിൽ നിന്നും 16 ലക്ഷം രൂപ പിടിച്ചെടുത്തു

chanakya news
-Advertisements-

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എംഎം ഹാരിസിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. കവറുകളിലും, ബാസ്കറ്റുകളിലുമായി സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്.

അതേസമയം ഇയാളുടെ ബാങ്ക് അകൗണ്ടിൽ ഇരുപത് ലക്ഷം രൂപയും, എൺപത് ലക്ഷം വിലമതിക്കുന്ന ഫ്ലാറ്റും, പന്തളത്ത് 33 സെന്റ് സ്ഥലവും തിരുവനന്തപുരത്ത് 2000 സ്ക്വയർഫീറ്റ് വീടും ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തി.

പാലാ സ്വദേശിയി ജോസ് സെബാസ്റ്റ്യാനിൽ നിന്നും കൈക്കൂലി വാങ്ങിന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. പണം നൽകിയില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുമതി നൽകില്ലെന്ന് ഹാരിസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ജോസ് സെബാസ്റ്റ്യൻ വിജിലൻസിനെ വിവരമറിയിക്കുകയും വിജിലൻസിന്റെ നിർദേശ പ്രകാരം ഹാരിസിന് കൈമാറുകയുമായിരുന്നു. കൈക്കൂലി വാങ്ങിയ ഹാരിസിനെ വിജിലൻസ് സംഘം നേരിട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

-Advertisements-