91 യാത്രക്കാരും 8 ജീവനക്കാരുമായി പാക് വിമാനം കറാച്ചിയ്ക്ക് സമീപം തകർന്നുവീണു

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം കറാച്ചിയ്ക്ക് സമീപം തകർന്ന് വീണു. വിമാനത്തിൽ 91 യാത്രക്കാർ ഉണ്ടായിരുന്നു. എയർബസ് എ 320 വിമാനമാണ് ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തെ ജിന്ന ഗാർഡൻ പ്രദേശത്താണ് വിമാനം തകർന്നുവീണത്.

വിമാനങ്ങളുടെ അവശിഷ്ടങ്ങളും സമീപപ്രദേശങ്ങളിൽ നിന്ന് പുക ഉയരുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. വിമാനം തകർന്നു വീണതിനെ തുടർന്ന് അഞ്ച് വീടുകളും തകർന്നിട്ടുണ്ട്. 91 യാത്രക്കാരും 8 ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

Latest news
POPPULAR NEWS