Thursday, April 25, 2024
-Advertisements-
KERALA NEWSഅങ്ങനെ പറഞ്ഞിട്ടില്ല, വീഡിയോ പലതും കാണും ; യുവതിയോട് മോശമായി പ്രതികരിച്ചെന്ന വീഡിയോ നിഷേധിച്ച് വനിതാ...

അങ്ങനെ പറഞ്ഞിട്ടില്ല, വീഡിയോ പലതും കാണും ; യുവതിയോട് മോശമായി പ്രതികരിച്ചെന്ന വീഡിയോ നിഷേധിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ

chanakya news
-Advertisements-

തിരുവനന്തപുരം : മനോരമ ചാനൽ ഗാർഹിക പീഡനം നേരിടുന്ന യുവതികൾക്കായി പരാതി പറയാൻ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പരാതി അറിയിക്കാനായി വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. കഴിഞ്ഞ ദിവസം മനോരമ ചാനലിൽ നടന്ന പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോട് എന്നാൽ അനുഭവിച്ചോ എന്ന് പറഞ്ഞത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു ഇതിനെ തുടർന്നാണ് വനിതാ കമ്മീഷന്റെ വിശദീകരണം.

എന്നാൽ അനുഭവിച്ചോ എന്ന തരത്തിലുള്ള മോശം പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും. എന്നാൽ അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ പല വീഡിയോകളും വരുമെന്നും അതൊക്കെ നിങ്ങൾ ഏറ്റെടുത്ത് ചോദ്യങ്ങൾ ഉന്നയിക്കരുതെന്നും. അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്നും താനത് നിഷേധിക്കുന്നതായും എംസി ജോസഫൈൻ പറഞ്ഞു.

ഞാൻ ഇക്കാര്യം നിഷേധിക്കുന്നു ഞങ്ങളും പച്ച മനുഷ്യരാണ് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നത്. നിരവധി സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. വിളിക്കുന്ന സ്ത്രീകളിൽ പലർക്കും കാര്യങ്ങൾ പറഞ്ഞാൽ മനസിലാകില്ല. സ്ത്രീകൾക്ക് എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടാവുമ്പോൾ നേരിട്ട് വനിതാ കംമീഷനിൽ ഓടിയെത്താൻ സാധിക്കില്ല അതുകൊണ്ട് പോലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകേണ്ടതെന്നും എംസി ജോസഫൈൻ പറഞ്ഞു.

പരാതി പറയാനായി വിളിച്ച യുവതിയോട് വളരെ മോശമായി രീതിയിൽ സംസാരിക്കുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയോ എന്ന വനിത കമ്മീഷന്റെ ചോദ്യത്തിന് യുവതി ഇല്ല എന്ന് അറുപടി നൽകിയപ്പോൾ എന്നാൽ അനുഭവിച്ചോ എന്നുമാണ് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ യുവതിയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വനിതകമ്മീഷനെതിരെ പ്രതിഷേധം ശക്തമായത്.

വനിത കമ്മീഷൻ അധ്യക്ഷൻ എംസി ജോസഫൈനെതിരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ തുറന്നിട്ടുണ്ട്. പാർട്ടി ലോക്കൽ സെക്രട്ടറിയെ പോലെയാണ് വനിത കമ്മീഷൻ പെരുമാറുന്നതെന്നും. പാർട്ടി പ്രവർത്തകർ പ്രതിഭാഗത്തുള്ള കേസുകൾ അവർക്ക് അനുകൂലമായി നടപടി സ്വീകരിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളും വനിത കമ്മീഷനെതിരെ ഉയർന്നിട്ടുണ്ട്.

-Advertisements-