Saturday, July 20, 2024
-Advertisements-
KERALA NEWSKannur Newsകണ്ണൂരിൽ കോളേജിലേക്ക് പോകുകയായിരുന്ന പത്തൊമ്പതുകാരി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ കോളേജിലേക്ക് പോകുകയായിരുന്ന പത്തൊമ്പതുകാരി കുഴഞ്ഞുവീണ് മരിച്ചു

chanakya news

കണ്ണൂർ : കോളേജിലേക്ക് പോകും വഴി കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി സ്വദേശിനി സിടി ഷസിയ (19) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. വിളയാങ്കോട് എംജിഎം കോളേജിലെ ബിഫാം വിദ്യാർത്ഥിനിയാണ് ഷസിയ.

ശനിയാഴ്ച രാവിലെ കോളേജ് ബസിൽ കയറിയ ഷസിയ കീച്ചേരിയിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഷസിയയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

English Summary : A 19 year old girl who was going to college in Kannur collapsed and died